സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലക്കടിച്ചുകൊന്നു

കോട്ടയം: കോട്ടയം പൂവന്‍തുരുത്ത് വ്യവസായ മേഖലയില്‍ റബര്‍ ഫാക്ടറിയിലേക്ക് അതിക്രമിച്ച് കടന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലക്കടിച്ച് കൊന്നു. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. വ്യവസായ മേഖലയായ ഇവിടുത്തെ മറ്റൊരു ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സ്ഥാപനം മാറി പ്രവേശിക്കാനൊരുങ്ങിയത് തടഞ്ഞപ്പോഴായിരുന്നു കമ്പിവടി കൊണ്ട് ആക്രമിച്ചത്.

Top