ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു; പതിനഞ്ച്കാരനായ ജേക്കബ് എബ്രഹാമാണ് കൊല്ലപ്പെട്ടത്

ലണ്ടന്‍: ലണ്ടനില്‍ 15 കാരനായ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. ലണ്ടനിലെ വാല്‍ത്തം ക്രോസില്‍ലാണ് സംഭവം നടന്നത്. കുത്തേറ്റ് വരിച്ച് ജേക്കബ് എബ്രഹാം മലയാളിയാണെന്ന് കരുതുന്നു. സംഭവത്തില്‍ പതിനാലും പതിനഞ്ചും വയസുള്ള 5 കൗമാരക്കാരെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ചയാണ് പതിനാലു വയസുള്ള മൂന്നു പേരെയും പതിനഞ്ചു വയസുള്ള രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ഹേര്‍ട് ഫോര്‍ഡ്ഷയര്‍ യൂത്ത് കോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഹാജരാക്കി റിമാന്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ ഏഴിനാണ് ജേക്കബിനെ ചോരയില്‍ കുളിച്ചു വാല്‍ത്തം ക്രോസിലെ സര്‍വീസ് റോഡില്‍ കണ്ടെത്തുന്നത്. പതിനാറാം ജന്മദിനത്തിന് പത്തുദിവസം ബാക്കി നില്‍ക്കെയാണ് ജേക്കബിന്റെ മരണം. രാത്രി എട്ടരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് സംഭവം. പാരാമെഡിക്കലുകള്‍ എത്തി ശുശ്രൂഷ നല്‍കിയെങ്കിലും രാത്രി 10.15 ഓടെ മരണപ്പെട്ടു.

അമ്മയോടൊപ്പം സാന്‍വിച് ഉണ്ടാക്കി എഡ്മണ്ടനിലെ ഭവന രഹിതര്‍ക്കു വിതരണം ചെയ്തു മടങ്ങിവരുന്നതിനിടെയിലാണ് ജേക്കബ് ആക്രമിക്കപ്പെട്ടത്. വംശീയ വിദ്വേഷം ആണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.അമ്മയ്ക്കും മൂന്നു സഹോദരങ്ങള്‍ക്കും ഒപ്പമാണ് ജേക്കബ് കഴിഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കനായ ജേക്കബ് ബോക്സര്‍ കൂടിയായിരുന്നു.

Top