നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; ക്രൂരത കാണിച്ചത് അപമാനം ഭയന്ന്; നാല് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്നു

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. റിന്‍ഷയുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. അപമാനം ഭയന്ന ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പ്രസവിച്ചെന്ന് നാട്ടുകാരറിയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ റിന്‍ഷ തന്നെയാണ് കുഞ്ഞിനെ കൊന്ന കാര്യം പുറത്ത് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top