നിലവിലെ ശിക്ഷ ഇത്തരം കുറ്റകൃത്യങ്ങളെ തടയില്ല; പ്രതികളെ കണ്ടെത്തി ലിംഗം ഛേദിക്കണമെന്ന് മേജര്‍ രവി

major-ravi

കൊച്ചി: ജിഷയുടെ കൊലപാതകിയുടെ ലിംഗം ഛേദിക്കണമെന്ന് സംവിധായകന്‍ മേജര്‍ രവി. ഇപ്പോഴുള്ള നിയമത്തിന് ഇത്തരം ക്രൂരകൃത്യങ്ങള്‍ തടയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. പ്രതികള്‍ക്ക് നിയമ നിര്‍മ്മാണം നടത്തി കഠിന ശിക്ഷ നല്‍കണമെന്നും മേജര്‍ രവി പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേജര്‍ രവി.

നിലവിലെ നമ്മുടെ ശിക്ഷകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ല. ശാരി, നിര്‍ഭയ ഇപ്പോള്‍ ജിഷ. ഇനിയൊരു പേര് കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കാണരുതെന്നും സ്ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.

അതിദാരുണമായ രീതിയില്‍ ജിഷ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ടെന്ന് മന്ത്രി എംകെ മുനീറും പറയുകയുണ്ടായി.

Top