താന്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വനിത എംപി; മറ്റാര്‍ക്കും അങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് പ്രതികരിച്ചത്; ഇപ്പോള്‍ പീഡന ഭീഷണിയാണെന്നും എംപി

mp

ബര്‍മിങ്ഹാം: താന്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും മറ്റാര്‍ക്കും അങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെതിരെ പ്രതികരിച്ചതെന്നും വനിത എം.പി ഫിലിപ്സ്. എന്നാല്‍, ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെതിരെ പ്രതികരിച്ച തനിക്ക് ഇപ്പോല്‍ പീഡന ഭീഷണിയുണ്ടെന്നാണ് എം പി പറയുന്നത്.

വനിത എം.പിക്ക് ഒറ്റ രാത്രി കൊണ്ട് അറുനൂറിലധികം ഭീഷണിക്കത്തുകള്‍ ലഭിച്ചു. ജെസ്സിനെ ലൈംഗിക പീഡനത്തിനിരയാക്കുമെന്നാണ് എല്ലാ കത്തുകളിലെയും ഭീഷണി. തന്നെ അധിക്ഷേപിക്കുന്ന നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ലഭിച്ചതായി എം.പി പറഞ്ഞു. ട്വിറ്ററിലൂടെയാണ് എം.പി തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൗമാരകാലത്ത് താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഇനി ആര്‍ക്കും ഈ അനുഭവം ഉണ്ടാകരുതെന്നുമുള്ള ഉദ്ദേശത്തിലാണ് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെതിരായ ക്യാംപെയ്ന്‍ തുടങ്ങിയതെന്ന് എം.പി പറഞ്ഞു. എം.പിയുടെ ക്യാംപെയ്ന്റെ ചുവടു പിടിച്ച് സഭയില്‍ നിരവധി ചര്‍ച്ചകളും നടന്നിരുന്നു.
റീക്ലെയിം ഇന്റര്‍നെറ്റ് എന്ന പേരിലാണ് ജെസ്സ് പ്രചരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ജെസ്സ് ഫിലിപ്സ് ബര്‍മിങ്ഹാം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Top