സ്വന്തം മക്കളെ വിറ്റ അമ്മമാര്‍ പോലീസ് പിടിയില്‍ സംഭവം കൊച്ചിയിലും,പെരിന്തല്‍മണ്ണയിലും.

ഇവര്‍ അമ്മമാരോ?ഈ ചോദ്യം മലയാളി സ്വന്തം മനസാക്ഷിയോട് ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
.
സാംസ്‌ക്കാര സമ്പന്നരെന്നും പ്രബുദ്ധരെന്നും സ്വയം അവകാശപ്പെടുന്ന മലയാളികള്‍ സ്വയം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടുന്ന പീഡന സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട്. ബാല ലൈംഗിക പീഡനങ്ങളുടെ നാടായും കേരളം മാറിക്കൊണ്ടിരിക്കുന്നു. ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള രണ്ട് വാര്‍ത്തകളാണ് പുറത്തുവന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാംസവ്യാപാരികള്‍ക്ക് വിറ്റത് രണ്ട് മാതാക്കളാണെന്നാണ് ഞെട്ടിക്കുന്നത്. പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പെരിന്തല്‍മണ്ണയില്‍ അറസ്റ്റു ചെയ്തപ്പോള്‍ കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത, ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിനായി കൊണ്ടുവന്ന കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ആയിശ(35), നിറമരുതൂര്‍ സ്വദേശി ജെയ്‌സല്‍(19), തിരൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരീസ്(19) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സിഐ എ.എം. സിദ്ദീഖ്, കൊളത്തൂര്‍ എസ്‌ഐ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസിലുള്‍പ്പെട്ട പടപ്പറമ്പ് സ്വദേശി കുഞ്ഞാലന്‍(54) ഒളിവിലാണ്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) മുമ്പാകെ ബാലികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറില്‍ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍മാരായ മുഹ്‌സിന്‍! പരി, സീതാദേവി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടിലും സ്‌കൂളിലും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. പിതാവിന്റെ നാലാം ഭാര്യയായ മാതാവ് പണത്തിനുവേണ്ടി കുട്ടിയെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കുട്ടി വീട്ടിലും പുറത്തുംവച്ച് പലതവണ പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അനുജത്തിയും പീഡനത്തിനിരയായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിനായി കൊണ്ടുവന്ന കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്നു പേരെയാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ശോഭ (42), എറണാകുളം ചേരാനല്ലൂര്‍ നിരപ്പില്‍ പുത്തന്‍വീട്ടില്‍ പുഷ്പ (37), പുഷ്പയുടെ ഭര്‍ത്താവ് ഹരിശങ്കര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

വാഴക്കാലയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരികൂടിയായ പുഷ്പ 16 വയസുള്ള പെണ്‍കുട്ടിയെ കൊണ്ടുനടക്കുന്നുവെന്നു വിവരം കിട്ടിയ ഡിസിപി അരുള്‍ ആര്‍.ബി. കൃഷ്ണയാണ് അന്വേഷണത്തിനു ഷാഡോ എസ്‌ഐ വി. ഗോപകുമാറിനെ ചുമതലപ്പെടുത്തിയത്. ആവശ്യക്കാരന്‍ എന്ന നിലയില്‍ എസ്‌ഐ പുഷ്പയെ ഫോണ്‍ ചെയ്തു. കോഴിക്കോട്ടെ ചെമ്മീന്‍ വ്യാപാരിയെന്നാണു പരിചയപ്പെടുത്തിയത.

പെണ്‍കുട്ടിയെ നല്‍കാന്‍ നാലു ലക്ഷം രൂപ പുഷ്പ ആവശ്യപ്പെട്ടു. ഒടുവില്‍ മൂന്നരലക്ഷം രൂപയ്ക്കു സമ്മതിച്ച പുഷ്പ ഇന്നലെ രാവിലെ പതിനൊന്നോടെ കുട്ടിയുമായി മറൈന്‍ ഡ്രൈവിലെത്തുകയായിരുന്നു. മറൈന്‍ ഡ്രൈവിലെ ഒരു ഫ്‌ലാറ്റ് ഉടമയുടെ സഹായത്തോടെ ഫ്‌ലാറ്റില്‍ കാത്തിരുന്ന പൊലീസ് സംഘം പ്രതികളെ അങ്ങോട്ടു വിളിച്ചുവരുത്തി. പുഷ്പയും ശോഭയും ചേര്‍ന്നാണു കുട്ടിയെ എത്തിച്ചത്. ഇരുവരെയും അറസ്റ്റു ചെയ്ത പൊലീസ് സംഘം പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന പുഷ്പയുടെ ഭര്‍ത്താവ് ഹരിശങ്കറിനെയും പിടികൂടി. പ്രതികള്‍ സഞ്ചരിക്കാനുപയോഗിച്ച കാറും പിടിച്ചെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതിനും ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചതിനുമാണു കേസ്. സ്‌പെഷല്‍ ബ്രാഞ്ച് എസി കെ.ജി. ബാബുകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘത്തില്‍ സീനിയര്‍ സിപിഒമാരായ ടി.എസ്. വാവ, സാനു, ഉമ്മര്‍, ആന്റണി, അനില്‍, യൂസഫ്, അനസ് എന്നിവരുമുണ്ടായിരുന്നു.

Top