നിശാന്തിനിയുടെ മീഡിയ മാനിയ കൊണ്ടൊന്നും കൊച്ചിയിലെ പെണ്‍വാണിഭക്കാരെ ഒതുക്കാനാകില്ല മക്കളേ…കൊച്ചിന്‍ എസ്‌കോര്‍ട്ട് ഓണ്‍ലൈന്‍ വാണിഭം വീണ്ടും തകൃതി.ഇത്തവണ ഓപ്പറേഷന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്.

കൊച്ചി:എന്തായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ബഹളം,നിശാന്തിനി വരുന്നു,വേഷം മാറുന്നു,കഞ്ചാവും മയക്കുമരുന്നും പിടിക്കുന്നു,പെണ്‍വാണിഭക്കാരെ പൂട്ടുന്നു,ഹോ വാര്‍ത്തകള്‍,കൊച്ചിക്കൊരു പെണ്‍സിംഹം.ആര്‍ നിശാന്തിനി.അപ്പോഴും ചില മുതിര്‍ന്ന പത്രക്കാര്‍ പറഞ്ഞിരുന്നു.എല്ലാം ആരംഭശൂരത്തം.കുറച്ച് കഴിയയട്ടെ കാണാം.പറഞ്ഞത് പോലെ തന്നെ മാസങ്ങള്‍ മാത്രമേ ആ ന്യുജന്‍ പോലീസ് പെര്‍ഫോമന്‍സ് നീണ്ടുനിന്നുള്ളൂ.ആദ്യം കാണിച്ച ആവേശമൊന്നും പിന്നെ കണ്ടില്ല.പിന്നെ എല്ലാം പഴയ കുഞ്ചു പോലീസിന്റെമുറ തന്നെ.നിശാന്തിനി കൊട്ടിയാഘോഷിച്ച് നടപ്പാക്കി വിജയിച്ചെന്ന് പറയപ്പെടുന്ന പെണ്വാണിഭ സംഘങ്ങള്‍ക്കെതിരായ ഓപ്പറേഷന്‍ വന്‍പരാജയമായിരുന്നെന്ന് തെളിയുന്നു.online site

ചെറിയൊരു ഇടവേളക്ക് ശേഷം കൊച്ചി വീണ്ടും പഴയ കൊച്ചിയാകുകയാണ്.ഇന്റര്‍നെറ്റ് സൈറ്റികളിലൂടെയുള്ള പെണ്‍വാണിഭം നഗരം കേന്ദ്രീകരിച്ച് വ്യാപകം.പഴയ പെരുകളിലുള്ള സൈറ്റുകള്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയില്‍ ഇപ്പോഴും പെണ്വാണിഭക്കാര്‍ വിലസുകയാണെന്ന് ബോധ്യപ്പെട്ടത്.പഴയ കൊച്ചി എസ്‌കോര്‍ട്ട് സര്‍വ്വീസ് എന്ന പേരില്‍ തന്നെയാണ് മാംസകച്ചവടക്കാര്‍ ഇടപാടുകാര്‍ക്കായി വലവിരിച്ചിരിക്കുന്നത്.എന്നാല്‍ പഴയ പോലെ നേരിട്ട് കൊച്ചിയിലെ പിമ്പ് തുടക്കത്തില്‍ രംഗത്ത് വരികയില്ലെന്ന് മാത്രം.സൈറ്റില്‍ കണ്ട 80ഓളം നമ്പരുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അന്വേഷണം.കോള്‍ എടുക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും മലയാളികളല്ല സംസാരിക്കുന്നതെന്ന്.തമിഴ് കലര്‍ന്ന മലയാളത്തിലോ,കന്നഡയിലോ ആയിരിക്കും സംസാരം.നാദം കിളിനാദങ്ങള്‍ തന്നെ.എവിടെയാണ് സര്‍വ്വീസ് വേണ്ടതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ആ സ്ഥലത്തെ കച്ചവടം ഡീല്‍ ചെയ്യുന്ന മലയാളിയായ ആള്‍ക്ക് കോണ്‍ഫറന്‍സ് ഇടുകയാണ് പുതിയ രീതി.സൈറ്റില്‍ കണ്ട ചില നമരുകളിലേക്ക് വിളിച്ചപ്പോള്‍ കാക്കനാടും ,വൈറ്റിലയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ കച്ചവടം.20വയസുകാരികള്‍ മുതല്‍ 42 വയസുള്ള വീട്ടമാര്‍ വരെ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇടപാടുകാരന്റെ അവകാശവാദം.രണ്ട് മണിക്കൂറിന് 5000 രൂപ മുതലാണ് ഈടാക്കുന്നതെന്ന് അവര്‍ പറയുന്നു.25000 രൂപ വരെ ഇടാക്കാവുന്നവര്‍ ഉണ്ടെന്നാണ് അവകാശവാദം.
വയസ് കുറയുംതോറും പണം കൂടും,ഇടപാടുകാര്‍ക്കായുള്ള താമസവും മറ്റും ഇവര്‍ തന്നെ ഏര്‍പ്പാടാക്കും.അതിന് കൂടിചേര്‍ത്താണ് പണം നല്‍കുന്നത്.വരുന്നതിന് രണ്ട് ദിസം മുന്‍പ് പറയണമെന്ന് പറഞ്ഞാണ് അയാള്‍ ഫോണ്‍ കട്ട് ചെയ്തത്.റെയ്‌ഡോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും ഉണ്ടാകില്ലെന്ന് അയാള്‍ ഉറപ്പും പറയുന്നുണ്ട്.കൊച്ചിയ്‌ലെ ഷാഡോ പോലീസ് കുറച്ചു നാളായി കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ല എന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴാണ് സൈറ്റുകളില്‍ നപ്രുമിട്ട് പെണ്‍വാണിഭക്കാര്‍ പരസ്യമായ മാംസകച്ചവടം നടത്തുന്നത്.ഇടപാട് അന്യസംസ്ഥാനങ്ങളില്‍ നിന്നാകുമ്പോള്‍ ഇക്കൂട്ടരെ പെട്ടന്ന് പോലീസിനും പിടിക്കാനാകില്ല.ഇലക്ഷന്‍ കഴിയുന്നത് വരെ എല്ലാവരും അതിന്റെ തിരക്കിലാണെന്നത് കൊണ്ട് പത്രക്കാര്‍ പോലും തങ്ങളെ തിരഞ്ഞ് വരില്ലെന്ന മുന്‍ധാരണയോടെയാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെ രാഹുല്‍ പശുപാലനേയും രശ്മി നായരേയും അറസ്റ്റ് ചെയ്തിട്ടും അതിന്റെ മുകളിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങിയിരുന്നില്ല.അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയതും വലിയ വിവാദത്തിനിടയായിരുന്നു.എന്തായാലും വലിയൊരു ഓപ്പറേഷന്‍ ഒന്ന് കൊണ്ട് മാത്രമേ ഈ സംഘങ്ങളെ പൂര്‍ണ്ണമായും തുടച്ച് നീക്കാനാകൂ എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top