അഭയകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന മാംസകച്ചവടം.. ഭീതിപ്പെടുത്തുന്ന വിവരങ്ങളുമായി 15വയസ്സുകാരിയുടെ വെളിപ്പെടുത്തൽ

കൊച്ചി:അഭയകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന മാംസകച്ചവടത്തിന്റെ ഭീതിപ്പെടുത്തുന്ന വിവരങ്ങളായിരുന്നു കുട്ടി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ദോറിയിലുള്ള ഗിരിജാ ത്രിപാഠി എന്ന യുവതി കുടുംബത്തോടൊപ്പം നടത്തുന്ന ഷെല്‍റ്റര്‍ ഹോമിലെ പെണ്‍കുട്ടിയാണ് കൊടുംക്രൂരത വെളിപ്പെടുത്തിയത്.പതിനഞ്ചു വയസ്സുള്ള അവള്‍ തന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഉള്ളവര്‍ തരിച്ചിരുന്നു പോയി. അത്രയ്ക്കും വലിയെ കൊടും പീഡനങ്ങളായിരുന്നു അവള്‍ അനുഭവിക്കേണ്ടി വന്നിരുന്നത്.കഴിഞ്ഞ ഓഗസ്റ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 24 പെണ്‍കുട്ടികളെയായിരുന്നു അഭയ കേന്ദ്രത്തില്‍ നിന്നും രക്ഷിച്ചത്. പത്ത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി, മക്കായ കാഞ്ചന്‍ ലതാ ത്രിപാഠി, കനക ലതാ ത്രീപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും സാന്നിധ്യത്തില്‍ തങ്ങളുടെ അനുഭവം രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ പറയുമ്പോള്‍ കേട്ടു നില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എല്ലാ വാരാന്ത്യങ്ങളിലും അഭയകേന്ദ്രത്തിലെത്തുന്ന ആഡംബര കാറില്‍ കയറ്റി പെണ്‍കുട്ടി അയക്കപ്പെട്ടു. എന്നാല്‍ എങ്ങോട്ട് ആണെന്നോ ആരാണ് കൊണ്ടുപോയതെന്നോ അവള്‍ക്കറിയില്ല. അപരിചിതല്‍ കൊണ്ടുപോയി അവളെ പിച്ചി ചീന്തുകയായിരുന്നു. ഇവരൊക്കെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് മാത്രമായിരുന്നു ഗിരിജ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. അഭയകേന്ദ്രത്തില്‍ സ്വതന്ത്രമായി ഒന്നു നടക്കാനുള്ള അനുവാദം പോലും പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. ഗിരിജ ആവശ്യപ്പെടുന്നതിന് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ അവര്‍ ക്രൂരമായി ശാരീരിക പീഡനത്തിനിരയാക്കും. തുടര്‍ന്ന ഇത് ഭയന്ന് ആരും എതിര്‍ത്ത് സംസാരിച്ചിരുന്നില്ല. നാല് പ്രത്യേക കോണിപ്പടികളാണ് ഷെല്‍റ്റര്‍ ഹോമിലുള്ളത്. ഇതില്‍ രണ്ടെണ്ണം മുന്നില്‍ നിന്നും രണ്ടെണ്ണം പിന്നില്‍ നിന്നുമാണ്. പിന്നില്‍ നിന്നുള്ള കോണിപ്പടികള്‍ വഴിയാണ് കുട്ടികളെ പുറത്തേക്ക് കൊണ്ടുപോയിരുന്നത്. അതിനാല്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല.

ഇവിടെനിന്നും രക്ഷപ്പെട്ട പത്ത് വയസ്സുകാരി മോചിപ്പിക്കപ്പെട്ട് മാസങ്ങളായിട്ടും മാനസികമായി സാധാരണ നിലയില്‍ എത്തിയിട്ടില്ല. ഓരോ ക്രൂരതകള്‍ വിവരിക്കുമ്പോഴും അവള്‍ വിറയ്ക്കുകയാണ്. ഗിരിജ ത്രിപാഠിയെയും മകളെയും കുട്ടി അത്രയേറെ ഭയപ്പെട്ടിരുന്നു. ഇപ്പോഴും കുട്ടിയുടെ കണ്ണുകളില്‍ ആ ഭയം വ്യക്തമാണെന്ന് കൗണ്‍സിലര്‍ പറയുന്നു. കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് കൗണ്‍സിലര്‍ പറയുന്നത്.

Top