തലസ്ഥാനത്ത് ഹോട്ടലില്‍ പെണ്‍വാണിഭം; നാല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ഒരു എന്‍.ജി.ഓ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി വനിതാ കമ്മീഷനും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ സംഘത്തിന്റെ പിടിയില്‍ രക്ഷപ്പെടുത്തി. മധ്യഡല്‍ഹിയില്‍ ഒരു എജന്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിക്കുന്നതായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാളിനും കമ്മീഷന്‍ അംഗമായ കിരണ്‍ നേഗിയ്ക്കും രഹസ്യവിവരം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയും കുട്ടികളെ രക്ഷപ്പെടുത്താനായി പ്രത്യേക സംഘത്തെ ഉടനടി രൂപീകരിക്കുകയും ചെയ്തു. ഡല്‍ഹി പോലീസിനൊപ്പം ഹോട്ടലിലെത്തിയ വനിതാ കമ്മീഷന്‍ കൌണ്‍സിലര്‍മാരുടെ സംഘം മുറികളില്‍ പ്രവേശിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇടപടുകാര്‍ക്കൊപ്പമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടികള്‍ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡി.സി.പി (സെന്‍ട്രല്‍ ) മന്ദീപ് രന്ധാവ പറഞ്ഞു. രക്ഷപ്പെടുത്തിയ രണ്ടു പെണ്‍കുട്ടികള്‍ നേപ്പാളില്‍ നിന്നും ഒരാള്‍ അസമില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നും ഉള്ളവരാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് തങ്ങളെന്നും വരുമാനമുള്ള അംഗങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നും പെണ്‍കുട്ടികള്‍ കൌണ്‍സലിംഗിനിടെ വെളിപ്പെടുത്തി.

ഡല്‍ഹിയില്‍ നിന്നും സമ്പാദിച്ച പണം തങ്ങളുടെ ഗ്രാമത്തിലെ തങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഉപയിഗിച്ചതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. 500 രൂപയാണ് ഓരോ ഇടപാടുകാരില്‍ നിന്നും ലഭിച്ചിരുന്നത്. ഇതില്‍ പകുതിയും എജന്റ് കൈക്കലാക്കിയിരുന്നു.

Top