പെണ്‍വാണിഭം പ്രമുഖ നടിമാര്‍ അറസ്റ്റില്‍

കൊച്ചി:പെണ്‍വാണിഭം സജീവം …പ്രമുഖ നടിമാർ പിടിയിലായി . നടിമാരായ റിച്ച സക്‌സെനയും സുഭദ്ര ചാറ്റര്‍ജിയുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണു റിച്ചയും സംഘവും അറസ്റ്റിലായത്. റിച്ചക്കൊപ്പം ഹിന്ദി ടിവി താരം സുഭദ്ര ചാറ്റര്‍ജിയേയും പോലീസ് അറസ്റ്റു ചെയ്തു.
റാക്കറ്റിനെക്കുറിച്ചു രഹസ്യവിവരം ലഭിച്ചതിനേ തുടര്‍ന്നു പോലീസ് താജ് ഡെക്കാന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണു സംഘം പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ അസോസിയേറ്റിനൊപ്പം മുംബൈയില്‍ നിന്നു ഹൈദരാബാദില്‍ എത്തിയത്. ഈ സംഘവുമായി ചില പ്രമുഖര്‍ക്കു ബന്ധം ഉണ്ട് എന്നു തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സംഘത്തില്‍ പെട്ട മറ്റുള്ളവര്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ് എന്നു പോലീസ് അറിയിച്ചു. ബോളിവുഡില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത റിച്ച തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

Top