കൊച്ചിയിലെ ലോഡ്ജുകളില്‍ പെണ്‍വാണിഭം,അഞ്ജുവും കാവ്യയും പെണ്‍വാണിഭത്തിന്റെ കേന്ദ്രബിന്ദു പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി:കൊച്ചിയിലെ ലോഡ്ജുകളില്‍ പെണ്‍വാണിഭം നടത്തുന്ന വൻ റാക്കറ്റ് പിടിയിലായി.അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കൊച്ചിഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായെന്നുമാണു പോലീസില്‍നിന്നു ലഭിക്കുന്ന വിവരം. ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ സംഘത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെയാണു അറസ്റ്റു ചെയ്തത്. എറണാകുളം പുല്ലേപ്പടിയിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഓണ്‍ലൈന്‍ സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും കൊച്ചി സിറ്റി പോലീസ് നടത്തിവന്ന നിരീക്ഷണത്തിനിടെയാണു സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന നല്‍കി പോലീസ്. അറസ്റ്റിലായ സംഘത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചുവെന്നു സംശയിക്കുന്ന ഡല്‍ഹി സ്വദേശിയെ ഇന്നലെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.arrets

ലോഡ്ജ് നടത്തിപ്പുകാരനായ കൊച്ചി സ്വദേശി ജോഷി, മാനേജര്‍ കൊല്ലം സ്വദേശി വിനീഷ് (28), ഡല്‍ഹി സ്വദേശിനികളായ ഷെഹനാസ് (28), നീലം (21), ഫിര്‍ദോസ് (38), ആസാം സ്വദേശിനി മേരി (28), മൂവാറ്റുപുഴ സ്വദേശിനി അഞ്ജു (20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ് (22), കോഴിക്കോട് സ്വദേശികളായ രോഹിത് (21), ബിനു (22), മലപ്പുറം സ്വദേശി ജയ്‌സണ്‍, ഭിന്നലിംഗക്കാരായ അരുണ്‍ (കാവ്യ-19), മെല്‍ബിന്‍ (ദയ-21), അഖില്‍ (അദിഥി), രതീഷ് (സയ-34), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു ലോഡ്ജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു മാസത്തോളമായി ഈ ലോഡ്ജ് കേന്ദ്രീകരിച്ചു സംഘം പ്രവര്‍ത്തിച്ചുവന്നിരുന്നതായി പോലീസ് പറഞ്ഞു. ഇടപാടുകാരുമായി ഫോണില്‍ സംസാരിച്ചു ലോഡ്ജിലെത്തിക്കുകയായിരുന്നു ഏജന്റുമാര്‍ ചെയ്തുവന്നിരുന്നത്. വിവിധ വെബ്‌സൈറ്റുകളില്‍ പല പേരും പല ഹോട്ടലുകളുടെ വിലാസവും നല്‍കിയാണു ഏജന്റുമാര്‍ ഇടപാടുകാരെ തരപ്പെടുത്തിയിരുന്നത്. താല്‍പര്യം തോന്നി വിളിക്കുന്നവരോടു പുല്ലേപ്പടിയിലെ ലോഡ്ജിലെത്താന്‍ ആവശ്യപ്പെടും.

കഴിഞ്ഞ ദിവസം ലോഡ്ജില്‍ മുറിയെടുത്ത യുവാക്കളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. താമസിക്കുന്നതിനായി മുറിയെടുത്ത യുവാക്കളെ പെണ്‍വാണിഭ സംഘത്തിലെ കണ്ണികള്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്നു യുവാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. റെയ്ഡിനെത്തിയ പോലീസ് ഇവരുടെ പക്കല്‍നിന്നു തോക്ക്, വിദേശമദ്യം, ഇടപാടിനുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, പണം തുടങ്ങിയവ പിടിച്ചെടുത്തു. ലോഡ്ജ് നടത്തിപ്പുകാരനായ ജോഷിയുടെ പക്കലില്‍നിന്നുമാണു തോക്ക് പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കി. സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍, എസ്‌ഐ ജോസഫ് സാജന്‍, വനിതാ എസ്‌ഐ ട്രീസ സോസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റു ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.

Top