ട്രൈബല്‍ ഹോസ്റ്റലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു: വീട്ടുകാരും കൂട്ടുകാരും ഞെട്ടലില്‍

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ പ്രസവിച്ചു. വീട്ടുകാരെയും സഹപാഠികളേയുമൊക്കെ ഞെട്ടിച്ച് കൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രൈബല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒഡീസയിലെ കന്താമല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പെണ്‍കുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ശനിയാഴ്ച രാത്രിയാണ് പെണ്‍കുഞ്ഞിന് ഹോസ്റ്റലില്‍ വെച്ച് ജന്മം നല്‍കിയത്. സേവ ആശ്രമം ഹൈസ്‌കൂളിന്റെ ഹോസ്റ്റലില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top