ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ച​വി​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു; നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

ഗ​ര്‍​ഭി​ണി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദി​ച്ച്‌ അ​വ​ശ​നാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍.

പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ല്‍ ക​വ​ല​യി​ലാ​ണ് സം​ഭ​വം.

വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​ക​ളാ​യ പൂ​വ​ര​ണി പാ​റ​പ്പ​ള്ളി ക​റു​ത്തേ​ട​ത്ത് ശ​ങ്ക​ര്‍ കെ.​എ​സ്(30), അ​മ്ബാ​റ​നി​ര​പ്പേ​ല്‍ പ്ലാ​ത്തോ​ട്ട​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ (38), വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യ ന​രി​യ​ങ്ങാ​നം ചെ​മ്ബ​ന്‍​പു​ര​യി​ട​ത്തി​ല്‍ ആ​ന​ന്ദ്(23), മേ​വ​ട വെ​ളി​യ​ത്ത് സു​രേ​ഷ്(55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞൊ​ണ്ടി​മാ​ക്ക​ല്‍ ക​വ​ല​യി​ലാ​ണ് ഇ​വ​ര്‍ വ​ര്‍​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന​ത്. യു​വ​തി​യും ഭ​ര്‍​ത്താ​വും ന​ട​ന്നു പോ​കു​ന്പോ​ള്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍​നി​ന്ന് ക​മ​ന്‍റ​ടി​ച്ച​ത് ഭ​ര്‍​ത്താ​വ് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം. യു​വ​തി​യെ ക​മ​ന്‍റ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഭ​ര്‍​ത്താ​വി​നെ വ​ര്‍​ക് ഷോ​പ് ഉ​ട​മ​യും കു​ട്ടാ​ളി​ക​ളും അ​ടി​ച്ചു വീ​ഴ്ത്തി.

തു​ട​ര്‍​ന്ന് യു​വ​തി​യെ ബു​ട്ട് ഇ​ട്ട് ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു. പോ​ലി​സി​നെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ ദ​ന്പ​തി​ക​ളെ വ​ണ്ടി​യി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ച​വി​ട്ടേ​റ്റ​തി​നെ തു​ട​ര്‍​ന്ന് 22 ആ​ഴ്ച ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് ബ്ലീ​ഡിം​ഗ് ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് ഇ​വ​രെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി​ക​ള്‍ ഇ​വി​ടെ നി​ന്നും മു​ങ്ങി. പി​റ്റേ​ന്ന് കാ​റി​ല്‍ ബാം​ഗ്ലൂ​രി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പ്ര​തി​ക​ളെ അ​മ്ബാ​റ നി​ര​പ്പി​ലെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്നും പി​ടി​കൂ​ടി.

മ​റ്റ് ര​ണ്ടു​പേ​രെ വീ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ന്‍റോ എ​ന്ന യു​വാ​വി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് പോ​ലീ​സ് വി​ട്ട​യ​ച്ചു.

Top