വന്‍കിട ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം..വാട്സ്‌ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രവും ശേഷം റേറ്റും കൈമാറും.തിരുവനന്തപുരത്ത് പിടിയിലായത് സ്ത്രീകളടക്കം നിരവധിപേര്‍

തിരുവനന്തപുരം: വന്‍കിട ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം .സ്ത്രീകളടക്കം നിരവധിപേര്‍ തിരുവനന്തപുരത്ത് പിടിയിലായി. വാട്സ് അപ്പിലൂടെ വളരെ സേഫ് ആയി നടത്തുന്ന ഓണ്‍ലൈന്‍ കച്ചവടത്തില്‍ വാണിഭക്കാര്‍ ലക്ഷ്യം വയ്ക്കുന്നവരില്‍ ടെക്കികളും ഉള്‍പ്പെടുന്നു.പൊലീസിനോ മറ്റുള്ളവര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധമാണ് ഈ സംഘം ഓപ്പറേഷന്‍ നടത്തിപ്പോരുന്നത്. ഇടപാടുകള്‍ക്ക് എല്ലാം വാട്സ് ആപ്പും പണം കൈമാറാന്‍ ബാങ്ക് അക്കൗണ്ടും കറങ്ങിയടിക്കാന്‍ ആഡംബര കാറുകളും വന്‍കിട ഫ്ളാറ്റുകളും ആയി എല്ലാം സേഫ് ആക്കിയാണ് ഈ സംഘം നഗരത്തെ പിടിമുറുക്കിയത്. ഓരോ ഇടപാടുകള്‍ക്കും പതിനായിരങ്ങളാണ് ഇവര്‍ ഈടാക്കുന്നത്.തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ പരിശോധന നടത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലായത് നിരവധി പെണ്‍വാണിഭ സംഘങ്ങളാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മറ്റ് ചില കണ്ണികള്‍ പൊലീസ് നിരീക്ഷണത്തിലും ആണ്.sex-racket3
പെണ്‍കുട്ടികളുടെ ചിത്രം വാട്സ് ആപ്പിലൂടെ കൈമാറുകയാണ് വാണിഭക്കാരുടെ ആദ്യപടി. ഇടപാടുകാര്‍ക്ക് ഫോട്ടോനോക്കി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുക്കാം. ഇതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ റേറ്റും ആ തുക അടക്കേണ്ട ബാങ്കു അക്കൗണ്ട് നമ്ബറുകളും കൈമാറും. എല്ലാം ഫിക്സ് ആയാല്‍ മാത്രം ഇടപാടുകാര്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍ ആവശ്യക്കാരെയും പെണ്‍കുട്ടികളെയുമായി ഒരുമിച്ച്‌ ഫ്ളാറ്റുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യും. എല്ലാം സേഫ് ആണെന്ന് ഉറപ്പു വരുത്തിയ ശേഷം സംഘം സ്ഥലം വിടും.

ആഡംബര ഫ്ളാറ്റുകള്‍ മോഹ വില നല്‍കിയാണ് ഈ സംഘം കരസ്ഥമാക്കുന്നത്. കയ്യില്‍ നല്ല കാശു കിട്ടുമ്ബോള്‍ എന്തിനാണെന്ന് പോലും അന്വേഷിക്കാതെ പലരും അടച്ചിട്ടിരിക്കുന്ന ഫ്ളാറ്റുകള്‍ ലാഭകരമാക്കാന്‍ ഒന്നും തിരക്കാതെ കൈമാറുകയും ചെയ്യും. ആരും സംശയിക്കുക ഇല്ല എന്നത് തന്നെയാണ് അനേകം പേര്‍ താമസിക്കുന്ന ഇത്തരം ഫ്ളാറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കുന്നത്.sex-racket8ഓരോ പെണ്‍കുട്ടികള്‍ക്കും ഓരോ റേറ്റ് ആണ് ഈടാക്കുന്നത്. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് പലരുടെയും വില. ഇങ്ങനെ ഓരോ ഇടപാടിലൂടെയും പെണ്‍വാണിഭ സംഘങ്ങള്‍ കൊയ്യുന്നത് വന്‍തുകകള്‍. ബാങ്ക് ഇടപാടുകള്‍, ആഡംബര വാഹനങ്ങള്‍, പരിശോധനകള്‍ കടന്ന് വരാത്ത ഫ്ളാറ്റുകള്‍ അങ്ങനെ എല്ലാം സെയ്ഫ് ആകുമെന്നാണ് പെണ്‍വാണിഭക്കാര്‍ കരുതിയിരിക്കുന്നതെന്നും പൊലീസ് വെളിപ്പെടുത്തുന്നു.വരും ദിവസങ്ങളിലും ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം. കാര്യങ്ങള്‍ തിരക്കാതെ വന്‍തുകയ്ക്ക് ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥന്മാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഗരത്തിലെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം ശക്തമാകുമ്പോള്‍ ഇരകളാകുന്നവരില്‍ അധികവും മറ്റ് സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറിയവരാണ്.കഴിഞ്ഞ ദിവസം പൊലീസ് രഹസ്യാന്വേഷണ വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധിപേര്‍ പൊലീസിന്റെ വലയിലായി. ഇതോടെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘങ്ങള്‍ക്കായി പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.പേരൂര്‍ക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ് ളാറ്റുകളിലാണ് ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടുള്ള ഒരു ഫ് ളാറ്റും പൊലീസ് നീരീക്ഷണത്തിലാണ്.

Top