ഓണ്‍ലൈന്‍ പെണ്‍വാണിഭം:മനുഷ്യക്കടത്തെന്ന്‌ ഞെട്ടിക്കുന്ന വിവരം !അന്വേഷണത്തിന്‌ മുംബൈ പോലീസും

 

കൊച്ചി: ചുംബന സമര നേതാക്കള്‍ ഉള്‍പ്പെട്ട ഓണ്‍െലെന്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിനു മുംെബെ പോലീസും. പെണ്‍വാണിഭസംഘത്തിനു മുംെബെയില്‍ വിപുലമായ ശൃംഖലയുണ്ടെന്നും അനാശാസ്യത്തിനായി മനുഷ്യക്കടത്ത്‌ നടന്നെന്നും വ്യക്‌തമായ സാഹചര്യത്തിലാണിത്‌. കാണാതാവുന്ന കുട്ടികളെക്കുറിച്ചുള്ള ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന്‌ ഇപ്പോള്‍ െഹെദരാബാദിലുള്ള ക്രൈം ബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിനെ മുംെബെ പോലീസ്‌ കമ്മിഷണര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഓണ്‍െലെന്‍ പെണ്‍വാണിഭത്തിനായി മുംെബെയില്‍നിന്നു മനുഷ്യക്കടത്തു നടന്നെന്ന വിവരത്തെ തങ്ങള്‍ അതീവ ഗൗരവമായാണ്‌ കാണുന്നതെന്ന്‌ മുംെബെ കമ്മിഷണര്‍ വ്യക്‌തമാക്കി. രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെ വാണിഭ സംഘത്തിലെ പ്രമുഖരുടെ മുംെബെ ബന്ധം ക്രൈം ബ്രാഞ്ച്‌ അന്വേഷിക്കും.achayan joshy

ഓണ്‍െലെന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത്‌ നടന്നെന്ന ഗുരുതരമായ ആരോപണമാണ്‌ ക്രൈം ബ്രാഞ്ച്‌ കോടതി മുമ്പാകെയും വെളിപ്പെടുത്തിയിരിക്കുന്നത്‌. കേസിലെ മുഖ്യപ്രതികളിലൊരാളായ അച്ചായന്‍ എന്നു വിളിക്കുന്ന ജോഷിയും കൂട്ടാളി അനൂപും ഇന്നലെ കീഴടങ്ങി. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ജാമ്യത്തിലിറങ്ങിയ ജോഷി ഓണ്‍െലെന്‍ പെണ്‍വാണിഭക്കേസിലെ പ്രധാന ഇടനിലക്കാരനാണ്‌. റിമാന്‍ഡിലായിരുന്ന 12 പ്രതികളെയും അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. ഇവരില്‍ ആറുപേരെ അടുത്തദിവസം തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ബംഗളുരുവിലേക്കു കൊണ്ടുപോയേക്കും. ക്രൈം ബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗളുരുവില്‍നിന്നാണു കേരളത്തിലെത്തിച്ചിരുന്നത്‌. കേസിലെ പ്രധാനികളായ മുബീന, വന്ദന എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം  പ്രതികളുടെ മുംബൈ ബന്ധം അന്വേഷിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ചുംബന സമര നേതാവ് രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി ആര്‍ നായര്‍ എന്നിവരടക്കമുള്ള പ്രതികളെയും കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് വഴി വ്യക്തിഹത്യ നടത്തിയ കേസിലെ പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
 
പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് മുംബൈയില്‍ നിന്ന് ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്രതികളെ മുംബൈയില്‍ കൊണ്ടുപോയി തെളിവെടുക്കും. പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൂടുതല്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നതും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കസ്റ്റഡി അനുവദിച്ചത്.
 
കോടതിയുടെ നിര്‍ദേശപ്രകാരം മുഴുവന്‍ പ്രതികളെയും വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ച രണ്ടു കേസുകളില്‍ രാഹുലും രശ്മിയും പ്രതികളാണ്.
29/2015 നമ്പറിലുള്ള ആദ്യകേസിലാണ് രാഹുലിനെയും മറ്റു മൂന്നുപേരെയും മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 34/2015 നമ്പരിലുള്ള രണ്ടാമത്തെ കേസില്‍ രാഹുലടക്കം ഏഴുപേരെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഈ കേസിന് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ പ്രതികളെയും കൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ പോയി തെളിവെടുക്കേണ്ടതുണ്ട്. അതിനാലാണ് കസ്റ്റഡി ദിവസം ദീര്‍ഘിപ്പിച്ചു നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എ സന്തോഷ്‌കുമാര്‍ പറഞ്ഞു.

 

Top