പ്രസിഡന്റിനെ അപമാനിച്ചുകൊണ്ടുള്ള കവിത വൈറലായി; മോഡലിന് കോടതി നല്‍കിയത് 14മാസത്തെ തടവുശിക്ഷ

merv

അങ്കാറ: സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ചിലയിടങ്ങളില്‍ ഇല്ലെന്ന ആരോപണം ഉയരുന്നു. പ്രസിഡന്റിനെ അപമാനിച്ചതിന് താരസുന്ദരിക്ക് ലഭിച്ചത് തടവുശിക്ഷയാണ്. തുര്‍ക്കിയെ മുന്‍ മിസ് തുര്‍ക്കിയായിരുന്ന മെര്‍വ് ബുയുക്സറാകിനാണ് ശിക്ഷ ലഭിച്ചത്.

14 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രസിഡന്റ് തയ്യിപ് എര്‍ദോഗനെ അപമാനിക്കുന്ന തരത്തില്‍ മെര്‍വ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കവിത പോസ്റ്റു ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണം മെര്‍വ് നിഷേധിച്ചു. പ്രസിഡന്റിനെ അപമാനിച്ചിട്ടില്ലെന്നും കവിത ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബുയുക്സറാക് വ്യക്തമാക്കി. ശിക്ഷാ നടപടിയ്ക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് മെര്‍വ്.

അതേസമയം, സംഭവത്തിനെതിരെ തുര്‍ക്കിയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ഗവണ്‍മെന്റ് നടത്തുന്നതെന്ന് സംഘടനകള്‍ ആരോപിച്ചു.

Top