ജയിലഴിക്കുള്ളിലായ ആദ്യ ബിഷപ്പ്; ഫ്രാങ്കോയ്ക്ക് കൂട്ടിന് പോക്കറ്റടിക്കാര്‍, കിടപ്പ് നിലത്ത്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലടച്ചു. പാലാ സബ് ജയിലിലെ 5968 നമ്പര്‍ തടവുപുള്ളിയായാണ് ഫ്രാങ്കോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിലഴിക്കുള്ളിലാകുന്ന ആദ്യത്തെ ബിഷപ്പാണ് ഫ്രാങ്കോ. പാല മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്തത്.

ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്. പെറ്റിക്കേസുകളില്‍പെട്ട രണ്ട് പേരാണ് ജയിലില്‍ ബിഷപ്പിന്റെ കൂട്ട്. സി ക്‌ളാസ് സൗകര്യങ്ങളായതിനാല്‍ ബിഷപ്പിന് കട്ടില്‍ ലഭിക്കില്ല. നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. തുടര്‍ന്നാണ് ബിഷപ്പിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ ആറ് വരെയാണ് റിമാന്‍ഡ്.

അതേസമയം, ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് 27ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീ തനിക്കെതിരെ ആദ്യം നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിട്ടില്ല. തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ല. കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് വരെ കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ ബിഷപ്പ് ചൂണ്ടിക്കാട്ടി.

Top