പീഡനപരാതിക്ക് പിന്നില്‍ മറ്റൊരു കാരണം; ഒരു വര്‍ഷത്തോളമായി ഇഷ്ടത്തിലായിരുന്നു; മീശക്കാരന്‍

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ ചെയ്ത് പ്രശസ്തി നേടിയ ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ പുറത്തുള്ളവരും വിനീതിനെ കുറിച്ച് അറിഞ്ഞത്. ഒരു കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പീഡനക്കേസിലാണ് പൊലീസ് വിനീതിനെ അറസ്റ്റ് ചെയ്തത്.

 

അടുത്തിടെയാണ് വിനീത് ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെ തന്നെ ഇയാള്‍ പുതിയ വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്ക് പേരില്‍ ചുമത്തപ്പെട്ട കേസും അതിലേക്ക് വഴിവച്ച സാഹചര്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് വിനീത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ബിഹൈന്‍ഡ് വുഡിസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വ്യക്തമാക്കുന്നത്.താനും പരാതി നല്‍കിയ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി ഇഷ്ടത്തിലാണ്. ഒരു ഫിസിക്കല്‍ റിലേഷന്‍ഷിപ്പൊന്നും ഉണ്ടായിട്ടില്ല. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. ആ ഒരു സമയത്ത് കൂട്ടുകെട്ടില്‍ പണമിടപാടും കാര്യങ്ങളുമൊക്കെ ഉള്ളതാണ്.

 

അപ്പോള്‍ അവനുമായി തെറ്റിയപ്പോള്‍ ഇവന്‍ ഞാന്‍ മോശമായി നടക്കുന്നുണ്ടെന്നൊക്കെ പറഞ്ഞു നടന്നു. അവസാനം ഇക്കാര്യം ആ ആള്‍ അറിയുകയും അതിനെ തുടര്‍ന്നാണ് കേസ് വന്നത്.നാട്ടില്‍ ഒരുപാട് പീഡനക്കേസുകള്‍ നടക്കുന്നതാണ്. പക്ഷേ, അതൊന്നും ഇങ്ങനെ ശ്രദ്ധയായി പോകുന്നില്ല.

 

ഞാന്‍ ഈ റീല്‍സ് ചെയ്ത് എല്ലാവര്‍ക്കും പരിചയമുള്ള മുഖമായതുകൊണ്ട്, പെട്ടെന്ന് എടുത്ത് എന്നെ പൊങ്കാലയിട്ടു. 65 ദിവസമാണ് അകത്ത് കിടന്നത്. ഇറങ്ങാന്‍ പറ്റിയില്ല. വീട്ടുകാര്‍ ഇറക്കാന്‍ വക്കീലിനെയൊക്കെ വച്ചിരുന്നു.ഇവള്‍ ഇങ്ങനെ കേസ് കൊടുക്കില്ലെന്ന് എനിക്ക് ധാരണയുണ്ട്. പെട്ടെന്നുള്ള ഒരു തോന്നലില്‍ കേസ് കൊടുകത്തതാണ്.

 

മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ട് എടുത്തുചാടിയതാണെന്ന് എനിക്ക് അറിയാം. ഞങ്ങളുടെ റിലേഷന്‍ തെറ്റിയതല്ല, ഒരു തെറ്റിദ്ധാരണപുറത്താണ് ഇങ്ങനെ സംഭവിച്ചത്. കേസ് കൊടുത്ത പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായ ആളല്ല.ഇങ്ങനെയുള്ള വീഡിയോസിനോടോ റീല്‍സ് ചെയ്യാനോ താല്‍പര്യമില്ലാത്ത കുട്ടിയാണ്.

 

എന്നെ ഇഷ്ടപ്പെട്ടു. ഞാന്‍ റീല്‍സ് ചെയ്യുന്നത് കാണാറുണ്ട്. കണ്ട് കണ്ട് പ്രണയമായി, അങ്ങനെ വന്നൊരു സംഭവമാണ്. എന്നെക്കാള്‍ എട്ട് വയസ് വ്യത്യാസമുള്ള വ്യക്തയാണ് ഇതിനിടെയ്ക്ക് പറയാന്‍ പോയത്.ഒരു ദിവസം വിളിച്ച് തുടരാന്‍ താല്‍പര്യമില്ല, കേസ് ഇങ്ങനെയൊക്കെയാവും എന്ന ടോണില്‍ സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു.

 

എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ആരാണ് പറഞ്ഞതെന്ന കാര്യം ചോദിച്ചു, എന്നാല്‍ അതേ കുറിച്ചൊന്നും സംസാരിക്കുന്നില്ല. ഇതിന് ശേഷം ഞാന്‍ വിളിച്ച് പറഞ്ഞു, കേസ് കൊടുക്കണമെങ്കില്‍ കൊടുക്കാമെന്ന് ഞാന്‍ വിളിച്ചു പറഞ്ഞു.

ഞാന്‍ ഇന്നേവരെ ആരുടെ അടുത്തും മോശമായി ഒരു കമന്റൊന്നും പറഞ്ഞിട്ടില്ല. കേസുമായി പോയ്‌ക്കോ എന്നൊക്കെ പറഞ്ഞു. ഒരു മൂന്ന് ദിവസത്തിന് ശേഷം എന്നെ വന്ന് ഒറു ബാറില്‍ വച്ച് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്.

 

സ്റ്റേഷനില്‍ നിന്ന് ആദ്യമേ വിളിച്ചിരുന്നു. ഇങ്ങനെ ഒരു പരാതിയുണ്ടെന്ന് പറഞ്ഞു. ഞാന്‍ അതിനെ കുറിച്ച് വിളിച്ച് സംസാരിച്ചതിന് ശേഷമാണ് നടന്നുതുടങ്ങിയത്. മൂന്ന് ദിവസം കഴിഞ്ഞ് ഒരു തിങ്കളാഴ്ചയാണ് എന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് വിനീത് പറഞ്ഞു.അതേസമയം, കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയാണ് വിനീതിനെതിരെ ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാനും വിഡിയോ ചെയ്യാനും സഹായിക്കാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

 

ഇതിനു പിന്നാലെയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വിനീത് ഒഫീഷ്യല്‍ പേരുള്ള ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്.

Top