കാശ്മീരില്‍ സോഷ്യമീഡിയ നിരോധിച്ചു; എല്ലാ വിധ സാമൂഹ്യ മാധ്യമങ്ങളെയും വിലക്കി; വിലക്ക് ഒരു മാസത്തേയ്ക്ക്

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നു എന്ന കാരണത്താല്‍ കാശ്മീരില്‍ സോഷ്യല്‍ മീഡിയക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക് , ട്വിറ്റര്‍ , വാട്‌സ്ആപ്പ് , യൂടൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്ക് പൂര്‍ണമായ നിരോധനമാണ് കാശ്മീരില്‍ ഏര്‍പ്പെടുത്തിയത്‌.

മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇടയ്ക്കിടെ പിന്‍വലിക്കാറുണ്ടെങ്കിലും ആദ്യമായാണ് സോഷ്യല്‍ മീഡിയക്ക് പൂര്‍ണമായ നിരോധനം കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തുന്നത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒരു മാസത്തോളം സോഷ്യല്‍ മീഡിയയ്ക്ക് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുന്നുവെന്നാണ് ഗവണ്‍മെന്റ് ഓര്‍ഡര്‍. നടപടി ജനാധിപത്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുതാല്പര്യം സംരക്ഷിക്കാനാണ് എന്നാണു ഗവണ്മെന്റ് വാദം. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കശ്മീര്‍ തെരുവുകളില്‍ സൈന്യത്തിന്റെയും അര്‍ദ്ധസൈന്യവിഭാഗങ്ങളുടെയും ഇടപെടലിനെതിരെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയുടെ ഇടപെടലിനെ തുടര്‍ന്നാണിത് എന്ന് പറഞ്ഞാണ് ഇപ്പോള്‍ നിരോധനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 28 തവണ കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പിന്‍വലിച്ചിട്ടുണ്ട്.

Top