വാഹനങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം; നിയമം ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടിവരും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കാണ് പുതുതായി നിരോധനം ഏര്‍പ്പെടുത്തിയത്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം, വാഹനങ്ങളില്‍ അനധികൃത ക്രാഷ് ഗാര്‍ഡുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കാനും മന്ത്രാലയം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അയച്ച അറിയിപ്പില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 19,191 പ്രകാരം അതാത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും. വാഹനങ്ങളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍ പെടുമ്പോള്‍ വാഹനങ്ങള്‍ക്ക് തകരാറുകള്‍ ഏല്‍ക്കാതിരിക്കാനാണ് ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍, ഈ നിയമം ഇരുചക്ര വാഹനങ്ങള്‍ക്ക് ബാധകമാണോ എന്നത് നിര്‍ദേശത്തില്‍ വ്യക്തമല്ലെന്നും ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും കേരളാ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

Top