മലിനീകരണം; ഡീസല്‍ കാറുകള്‍ക്ക് വാഹനവിലയുടെ 25ശതമാനം വരെ നികുതി ചുമത്തും

Website-Traffic

ദില്ലി: ഡീസല്‍ വാഹനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയിലേക്ക്. അധികനികുതി ചുമത്തണമെന്നാണ് ആവശ്യം. ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ നികുതി ചുമത്താനാണ് ശുപാര്‍ശ.

1200 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്ക് പത്ത് ശതമാനവും 2000 സിസി വരെയുള്ള കാറുകള്‍ക്ക് 20 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 25 ശതമാനവും നികുതി ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതിന് ഒരു ശതമാനം പരിസ്ഥിതി സെസ് നല്‍കാന്‍ തയ്യാറാണെന്ന് വാഹന നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഏകീകരിക്കണമെന്നാണ് അതോറിട്ടി ആവശ്യപ്പെടുന്നത്. ഇതിലൂടെ ഡീസല്‍ വാഹനങ്ങളിലെ താത്പര്യം ഉപഭോക്താക്കളില്‍ കുറയ്ക്കാനാകുമെന്ന് അതോറിറ്റിയുടെ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.

Top