നടന്‍ ശരത് കുമാറിന്റെ കാറില്‍ കണക്കില്‍പെടാത്ത ഒന്‍പത് ലക്ഷം

SARATHKUMAR

തെരഞ്ഞെടുപ്പ് പ്രചാരണം ഒരു വഴിക്ക് നടക്കുമ്പോള്‍ കണക്കില്‍പെടാത്ത കോടികളാണ് മറുവശത്ത് പിടിച്ചെടുക്കുന്നത്. തമിഴ് നടനും തിരുച്ചെന്തൂരിലെ എഐഎസ്എംകെ സ്ഥാനാര്‍ത്ഥിയുമായ ശരത് കുമാറാണ് ഇപ്പോള്‍ വലയില്‍ വീണിരിക്കുന്നത്. ശരത് കുമാരിന്റെ കാറില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ പിടിച്ചെടുത്തു.

തിരുച്ചെന്തൂര്‍ വിളക്ക് ഭാഗത്ത് സഞ്ചരിക്കുകയായിരുന്ന ശരത്കുമാറിന്റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘമാണ് പണം പിടിച്ചെടുത്തത്.
സ്പെഷ്യല്‍ തഹസീല്‍ദാര്‍ പി വള്ളിക്കണ്ണിന്റെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി പൊലീസ് അറിയിച്ചു.

ഇതാദ്യമായാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഒരു പ്രമുഖ നേതാവിന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത ഇത്രയധികം പണം പിടികൂടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനകളില്‍ 80 കോടിയിലധികം രൂപയാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.

Top