തനിക്കും ഒരു രാഷ്ട്രീയമുണ്ട്; പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മമ്മൂട്ടി

abc.engimg

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയും കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. തനിക്ക് ഒരു രാഷ്ട്രീയമുണ്ടെന്ന് വോട്ട് ചെയ്തശേഷം മമ്മൂട്ടി പ്രതികരിച്ചു. സാധാരണക്കാര്‍ക്കൊപ്പം നീണ്ട ക്യൂവില്‍ നിന്നാണ് മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് വോട്ട് ചെയ്യാനും മമ്മൂട്ടി ഉപദേശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജനാധിപത്യത്തില്‍ പൗരനുള്ള അവകാശമാണ് വോട്ട് ചെയ്യലെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ട് എന്നത് കൈയ്യില്‍ മഷി പുരട്ടല്‍ മാത്രമല്ല, വോട്ടവകാശം വിനിയോഗിക്കേണ്ടതാണെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകണമെന്നും മമ്മൂട്ടി ഓര്‍മ്മപ്പെടുത്തി.

Top