വെട്ടൂര്‍ പുരുഷന്‍ വിടവാങ്ങി; ഭിന്നശേഷിക്കിടയിലും അഭിനയശേഷി പുറത്തെടുത്ത കലാകാരന്‍

തിരുവനന്തപുരം: നടന്‍ വെട്ടൂര്‍ പുരുഷന്‍ (70) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1974 ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

വെട്ടൂര്‍ പുരുഷന്‍ ശാരീരിക പ്രത്യേകതകളുള്ള അഭിനേതാവായിരുന്നു. ഭിന്നശേഷിക്കിടയിലും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top