സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും വോട്ട് രേഖപ്പെടുത്തി; പ്രമുഖര്‍ പോളിംഗ് ബൂത്തിലെത്തിയതിങ്ങനെ

DQ

കൊച്ചി: ചലച്ചിത്ര താരങ്ങളും മറ്റ് പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തി. സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ നിന്ന് മണിക്കൂറുകള്‍ കാത്തിരുന്നാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. ഒട്ടും ജാഡയില്ലാതെ പ്രശസ്ത താരം ദുല്‍ഖര്‍ സല്‍മാനും വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

കൊച്ചിയിലെത്തിയാണ് ദുല്‍ഖര്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. രാജ്യസഭാ അംഗവും സിനിമ താരവുമായ സുരേഷ് ഗോപിയും വോട്ട് രേഖപ്പെടുത്തി.ശ്രീശാന്തും വോട്ട് ചെയ്തു. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആറ് ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരായ പിണറായി വിജയന്‍, പത്മജ വേണുഗോപാല്‍, ഷിബു ബേബി ജോണ്‍, കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കനത്ത പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് കൂടിയ പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടിയ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് ഇടുക്കിയിലാണ്.

രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ കാണാന്‍ സാധിക്കുന്നത്. കനത്ത മഴ പോളിംഗ് ശതമാനത്തെ ബാധിക്കുമെന്നും മുന്നണികള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട പോളിംഗ് ആണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

Top