പോലീസ് വേഷത്തില്‍ മമ്മൂട്ടിയെത്തി; കസബയുടെ കിടിലം ലുക്ക് പോസ്റ്റര്‍

kasabba

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. കിടിലം ലുക്കിലാണ് മമ്മൂട്ടി പുതിയ ചിത്രമായ ‘കസബ’ യിലൂടെ എത്തുന്നത്. പ്രായം കൂടുംതോറും സൗന്ദര്യവും ലുക്കും കൂടുന്ന താരമാണല്ലോ മമ്മൂട്ടി. ലുക്ക് പോസ്റ്ററിലെ ആകര്‍ഷണവും മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ്.

നിതിന്‍ രഞ്ജിപണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി,നേഹ സക്സേന,വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. രഞ്ജിപണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേഹ സക്സനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് സ്റ്റോറി എന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ഇന്‍സ്പെക്ടര്‍ ബല്‍റാം, രൗദ്രം തുടങ്ങിയ സിനിമകളുമായി ഈ ചിത്രത്തിന് താരതമ്യമുണ്ടാവില്ല.

Top