ഓസ്‌ട്രേലിയയില്‍ ഉണ്ണി മുകുന്ദന്റെ ഗേള്‍ഫ്രണ്ടിനെ കണ്ടോ?

unni-mukundan

നടന്‍ ഉണ്ണി മുകുന്ദന്റെ ഗേള്‍ഫ്രണ്ട് അങ്ങ് ഓസ്‌ട്രേലിയയിലാണ് കെട്ടോ.. ഗേള്‍ഫ്രണ്ടിനെ ചുംബിച്ച് ഉണ്ണി മുകുന്ദന്റെ വീഡിയോ വൈറലായി. ഗേള്‍ഫ്രണ്ട് എന്നുവെച്ചാല്‍ പെണ്‍കുട്ടിയല്ല കെട്ടോ. ഉണ്ണിയുടെ ഗേള്‍ഫ്രണ്ട് ഒരു തത്തയാണ്.

കൂടിനകത്ത് ഇരിക്കുന്ന അവളോട് സംസാരിക്കുന്ന വീഡിയോയാണ് ഉണ്ണി പുറത്തുവിട്ടിരിക്കുന്നത്. നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? നീ എന്നോടൊപ്പം പോരുന്നോ? എന്ന് ഉണ്ണി തത്തയോട് ചോദിക്കുന്നുണ്ട്. നിന്റെ ചുണ്ട് ഇഷ്ടപ്പെട്ടെന്ന് പറയുന്ന ഉണി തത്തക്ക് കുറേ ചുംബനങ്ങളും നല്‍കുന്നു.

വീഡിയോയ്ക്ക് കീഴില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനെല്ലാം മറുപടി നല്‍കാനും ഉണ്ണി ശ്രമിക്കുന്നുണ്ട്. ഒരു ഹലോ കിട്ടാന്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരുമെന്ന് താന്‍ വിചാരിച്ചില്ലെന്നും ഒരാളോട് ഉണ്ണി പറയുന്നു. ഉണ്ണിയേട്ടാ, നിങ്ങള്‍ വേഗം തന്നെ പെണ്ണുകെട്ടുന്നതാ നല്ലത് കേട്ടോ എന്ന പറഞ്ഞ ഫേസ്ബുക്കിയോട് കിളി പ്രണയം നല്ലതല്ലേയെന്നാണ് ഉണ്ണി ചോദിക്കുന്നത്.

https://www.facebook.com/IamUnniMukundan/videos/1137041023038306/

Top