‘ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെപ്പോലെ നേരെ നടക്കാനോ തല നിവര്‍ത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു’ സല്ലുവിന്റെ പരാമര്‍ശം വിവാദമാകുന്നു

salman

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ഒരാഴ്ചക്കുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സല്ലുവിന് പണികിട്ടുമെന്നുറപ്പ്. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ സല്‍മാന്‍ ഖാന് അറിയില്ലെന്നുള്ള വിശേഷണം നേരത്തെ തന്നെ ലഭിച്ചതാണ്. പ്രശസ്ത നടി ഐശ്വര്യ റായ് പോലും സല്ലുവിനെതിരെ പ്രതികരിച്ചതാണ്.

ഇത്തവണ പരാമര്‍ശമാണ് സല്ലുവിനെ കുടുക്കിയത്. ‘ഷൂട്ടിംഗ് സമയം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി മല്‍പ്പിടുത്തം ചിത്രീകരിച്ചിട്ടുണ്ട്. 120 കിലോയോളം ഭാരമുള്ള ആളിനെ എടുത്തുപൊക്കി താഴെയിടുന്നതായി 10 തവണയെങ്കിലും ചിത്രീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ മല്‍പ്പിടുത്തത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം സംഭവിക്കുന്ന കാര്യമാണത്. റിംഗില്‍ നിന്നിറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെപ്പോലെ നേരെ നടക്കാനോ തല നിവര്‍ത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍’. ഇതായിരുന്നു സല്ലുവിന്റെ പരാമര്‍ശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സല്ലു മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷ ലതാ കുമാരമംഗലം പറഞ്ഞു. സിനിമാ താരം ആയത് കൊണ്ടുമാത്രം അദേഹത്തിന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ലെന്നും ലതാ കുമാരമംഗലം പറഞ്ഞു.

Top