അരവിന്ദ് കെജ്രിവാളിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

kejriwal

ചണ്ഡീഗഡ്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. ലുധിയാനയില്‍ നിന്നും അമൃത്സറിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന കെജ്രിവാള്‍ സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നതു കൊണ്ട് വലിയൊരു പരിക്കില്ലാതെ രക്ഷയപ്പെടുകയായിരുന്നു.

ഇരുപത് വാഹനങ്ങള്‍ അടങ്ങിയ കെജ്രിവാളിന്റെ വാഹനവ്യൂഹത്തിന് മുന്നിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു ബൈക്ക് കടന്നുവന്നതാണ് അപകടത്തിന് ഇടയാക്കിയത്. ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ കെജ്രിവാളിനെതിരെ പ്രതിഷേധ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചാബ് പോലീസ് കെജ്രിവാളിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മൂന്ന് ദിവസം പഞ്ചാബിലുള്ള കെജ്രിവാള്‍ ഇന്ന് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top