നോട്ട് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ റിസര്‍വ് ബാങ്ക്; രഹസ്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങളെ ബാധിക്കും

നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങല്‍ക്ക് മറുപടി നല്‍കാനാവില്ലെന്ന് ആര്‍ബിഐ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കേണ്ടതാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് നിരോധന രഹസ്യങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക നയ തീരുമാനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ആര്‍ബിഐ മറുപടി നല്‍കി.

നോട്ട് നിരോധന തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്‌സ് ആവശ്യപ്പെട്ടായിരുന്നു ആര്‍ടിഐ നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിച്ചത്. നോട്ട് നിരോധിക്കുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുക എന്ന പഠന റിപ്പോര്‍ട്ടുകളും ആര്‍ടിഐയിലൂടെ തേടിയിരുന്നു. എന്നാല്‍ ഇത് നല്‍കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നവംബര്‍ ഏഴിനാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നിരോധനം കഴിഞ്ഞ് ആറ് മാസമായിട്ടും ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ മറുപടി നല്‍കാത്ത നിരവധി ചോദ്യങ്ങളുണ്ട്.

ചോദ്യം1
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതോടെ മാറ്റിയെടുക്കലിലൂടെയോ ഡെപ്പോസിറ്റ് വഴിയോ പഴയ നോട്ടുകള്‍ എത്രയാണ് തിരിച്ചെത്തിയത്?

ഈ ചോദ്യത്തിന് സര്‍ക്കാരും ആര്‍ബിഐയും ഇതുവരെ ഉത്തരം നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഏകദേശ കണക്കനുസരിച്ച് 15.44 ലക്ഷം കോടി രൂപയാണ് തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോദ്യം2
കള്ളപ്പണം തിരിച്ചുപിടിക്കാനാണെന്ന് പ്രഖ്യാപിച്ച് നടത്തിയ നോട്ട് നിരോധനത്തിലൂടെ എത്രകള്ളപ്പണം തിരിച്ചു പിടിക്കാന്‍ സാധിച്ചു?

ചോദ്യം3
വ്യാജ നോട്ടുകള്‍ എത്രത്തോളമാണ് സര്‍ക്കാരിന്റെ കൈവശമെത്തിയത്?

കള്ള നോട്ടുകള്‍ തടയുക എന്ന ഉദ്ദേശവും നോട്ട് നിരോധനത്തിലൂടെ സര്‍ക്കാരിനുണ്ടായിരുന്നു. പഴയ നോട്ടുകള്‍ പിന്‍വലിച്ച് പുറത്തിറക്കിയ പുതിയ 500, 2,000 ന്റെ നോട്ടുകള്‍ വന്‍ സുരക്ഷാ ഫീച്ചറുകളുള്ളതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല.

ചോദ്യം4
വിനിമയത്തിലുണ്ടായിരുന്ന മൊത്തം പണത്തിന്റെ 87 ശതമാനം അസാധുവാക്കിയതിന് ശേഷം ഇതില്‍ എത്ര ശതമാനം വീണ്ടും വിനിമയത്തിലേക്കെത്തി?

പണം തിരിച്ചെത്തിയിട്ടുണ്ടെന്ന് പറയുകയല്ലാതെ എത്രതുക വിനിമയത്തിലെത്തിയിട്ടുണ്ടെന്ന് പറയാന്‍ ആര്‍ബിഐക്കോ സര്‍ക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല.

Top