ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ഒരു ക്രിമലിന്റെ സിനിമ ബഹിഷ്കരിക്കാം…

തിരുവനന്തപുരം :ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ഒരു ക്രിമലിന്റെ സിനിമ ബഹിഷ്കരിക്കാം
എന്താണ്  നിങ്ങളുടെ അഭിപ്രായം…?
കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ദിലീപിന്റെ പുതിയ ചിത്രമായ ‘രാമലീല ബഹിഷ്കരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം .
അവയിൽ ചിലത് …
പല പ്രമുഖ Facebook പേജുകളും സൈറ്റുകളും യുട്യൂബ് ചാനലുകളും സംവിധായകന്റെ 4 വർഷത്തെ കഠിന പ്രയത്നമാണെന്ന് പറഞ്ഞ് ‘രാമലീല’ എന്ന സിനിമക്ക് ഭയങ്കര പ്രമോഷനാണ് കൊടുക്കുന്നത്.. ഒപ്പം ഒരു കമന്റും- ഒരുപാട് പേരുടെ വിയർപ്പാണ് ഈ സിനിമ എന്നും…
ഒരു ക്രിമലിന്റെ സിനിമ ഇറങ്ങുന്നതും അത് കണ്ട് വിജയിപ്പിക്കുന്നതും ആ ക്രിമലിന് കിട്ടുന്ന ഏറ്റവും വലിയ സപ്പോർട്ട് തന്നെ ആണ്… ദിലീപിന് ആരാധകർ കുറഞ്ഞിട്ടില്ല എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഈ സിനിമക്കാകാം… ഇവിടെ സംവിധായകന്റെ പ്രയത്നം എന്നൊന്നും പറഞ്ഞുള്ള ഇമോഷണൽ മുതലെടുപ്പ് ഒന്നും നടക്കില്ല.. സംവിധായകനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ കൊടുത്തു കഴിഞ്ഞതാണ്. അവര്‍ക്കാര്‍ക്കും യാതൊരു നഷ്ടവും വരാന്‍ പോവുന്നില്ല.
പിന്നെ �നിർമ്മാതാവിന് ഉണ്ടാവുന്ന നഷ്ടം അത് ദിലീപ് കൊടുക്കണം…
ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ദിലീപിന് കോടികള്‍ നഷ്ടമുണ്ടാവുന്നതില്‍ നമ്മളെന്തിന് സങ്കടപ്പെടണം.�
ഈ സിനിമ കാണുകയാണെങ്കിൽ അത് അക്രമിക്കപ്പെട്ട നടിയോടും നമ്മുടെ മനസാക്ഷിയോടും നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആവും…
അതു കൊണ്ട് മനുഷ്യത്വവും മനസാക്ഷിയുമുള്ള എല്ലാവരും ഈ ചിത്രം ബഹിഷ്ക്കരിക്കുക.
ഗോവിന്ദ ചാമിയെ വെട്ടിനുറുക്കണം ജിഷയെ കൊന്നവനെ തല്ലി കൊല്ലണം എന്നൊക്കെ രോഷം പ്രകടിപ്പിക്കുന്നവര്‍ക്ക് ഇതൊരു അവസരമാണ്, സ്ത്രീത്വത്തെ അപമാനിച്ചവന് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് അവന്‍റെ ചിത്രം ബഹിഷ്ക്കരിക്കുക എന്നത്.
കഴിവുള്ള ഒരുപാട് സംവിധായകരേയും തിലകനെ പോലുള്ള മഹാനടനെയുമൊക്കെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തി ദ്രോഹിച്ച, സിനിമാ മേഖലയെ മാഫിയ വല്‍ക്കരിച്ച, മറ്റു താരങ്ങളുടെ സിനിമകളുടെ വ്യാജ സിഡി ഇറക്കി അവ പരാജയപ്പെടുത്തിയ, വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ CIA, അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളെ തിയറ്റര്‍ സംഘടനയിലൂടെ ഒതുക്കിയ, കലാകാരന്‍റെ അധ്വാനത്തിന് പുല്ല് വില കല്‍പ്പിച്ച ഒരുത്തന്‍റെ സിനിമ ബഹിഷ്ക്കരിക്കാന്‍ നാമെന്തിന് മടിക്കണം.
ഈ പറഞ്ഞ സിനിമകളുടേയൊന്നും സംവിധായകരുടെ അധ്വാനത്തിനും കഷ്ടപ്പാടിനും യാതൊരു വിലയുമില്ലെന്നാണോ.
എത്രയെത്ര കലാമൂല്യമുള്ള നല്ല നല്ല സിനിമകള്‍ നമ്മള്‍ പരാജയപ്പെടുത്തിയിരിക്കുന്നു. പിന്നെ ഈ ചിത്രം മാത്രം ബഹിഷ്ക്കരിക്കുന്നതില്‍ നമുക്ക് എന്തിനാണിത്ര വേദന.
ഈ സിനിമ നമ്മള്‍ കാണില്ലെന്ന് തീരുമാനിച്ചാല്‍ ഇനിയീ ക്രിമിനലിനെ വച്ച് സിനിമയെടുക്കില്ലെന്ന് സിനിമാ ലോകവും തീരുമാനിക്കും.
അല്ലെങ്കില്‍ മറിച്ചായിരിക്കും സംഭവിക്കുക.
അതു കൊണ്ട് രാമലീല നമുക്ക് ബഹിഷ്ക്കരിക്കാം……
ഇനി, ഗോവിന്ദ ചാമിയെ വച്ച് സിനിമയെടുത്താലും അതിന്‍റെ സംവിധായകന്‍റെ അധ്വാനത്തെ മാനിച്ച് ഞങ്ങളത് കാണും എന്ന മനോഭാവമുള്ളവര്‍ക്ക് ഈ ക്രിമിനലിന്‍റെ സിനിമയ്ക്ക് യാതൊരു മടിയുമില്ലാതെ ടിക്കറ്റെടുക്കാം.
Top