ദിലീപ് വീണ്ടും കുടുങ്ങും !..ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ച കേസിലും അന്വേഷണം ദിലീപിലേക്ക് ..തെളിവുകൾ പുറത്ത്

കൊച്ചി:ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെ അടുപ്പക്കാരിലേക്ക്. ആലുവ സബ്ജയിലിനു മുന്നിലെ ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്ന രണ്ടുപേര്‍ സംഭവസമയം ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി വ്യക്തമായി. അഭിഭാഷകനായ സന്തോഷിന്റെ വീട് ആക്രമിക്കപ്പെട്ടത് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ദിവസം രാത്രിയിലായിരുന്നു. 11 മണിയോടെ കാറിലെത്തിയ സംഘം അഭിഭാഷകന്റെ വീടിന് നേരെ കല്ലും പടക്കവും എറിഞ്ഞു. വീടിനും, മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു.

പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദിലീപ് ആരാധകരായ രണ്ടു പേരിലേക്ക് എത്തുന്നത്. ആലുവ ദേശം സ്വദേശികളായ ഇരുവരും ദിലീപിന്റെ അടുപ്പക്കാരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ സംഭവ സമയത്ത് ഇരുവരും ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും വ്യക്തമായി.ജാമ്യം നേടി ദിലീപ് ജയില്‍മോചിതനായപ്പോള്‍ മുതല്‍ ദിലീപിനൊപ്പം ഇരുവരും ഉണ്ടായിരുന്നു. ജയിലിനു മുന്നിലെ ആഘോഷങ്ങള്‍ക്കും സ്വീകരണ പരിപാടികള്‍ക്കും മുന്നില്‍ ഇരുവരും സജീവമായിരുന്നു. സമീപപ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവ പരിശോധിച്ച് അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞശേഷം നടപടികളിലേക്ക് കടക്കും.ഇതിനിടെ ജാമ്യ വ്യവസ്ഥ പ്രകാരം നടന്‍ ദിലീപ്, തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി കോടതിയില്‍ നേരിട്ട് എത്തിയാണ് മജിസ്‌ട്രേറ്റ് ലീനാ റിയാസിന് മുമ്പാകെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചത്. ഏഴുദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top