ദിലീപ് പോലീസുകാരെ പറ്റിച്ചു മുങ്ങി !..

കൊച്ചി :അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ പറ്റിച്ചുവെന്ന് റിപ്പോര്‍ട്ട്. അഞ്ചു പൊലീസുകാര്‍ ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിട്ടും പത്ത് മിനിട്ട് നേരത്തേക്ക് ദിലീപ് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നിലൂടെ പൊലീസുകാര്‍ക്കൊപ്പം വീടിനകത്തേക്ക് കയറിയ ദിലീപ് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വീടു നിറച്ച് ദിലീപിന്റെ ബന്ധുക്കള്‍ ആയിരുന്നു. തിരക്കിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് സൂചന. ദിലീപാണ് ആദ്യം വീടിനകത്തേക്ക് കയറിയത്. പിന്നാലെ അനുഗമിച്ചിരുന്ന പൊലീസ് തൊട്ടു പിന്നാലെ എത്തിയെങ്കിലും ദിലീപിനെ കണ്ടില്ല. പൊലീസിന്റെ കണ്‍‌വെട്ടത്ത് നിന്നും ദിലീപ് പുറത്തായ വിവരം വയര്‍ലസിലൂടെ അറിയിക്കാനൊരുങ്ങിയപ്പോഴേക്കും താരം അകത്തുള്ള ഒരു മുറിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു. ഈ സമയത്ത് ദീലീപിന്‍റെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ആ പത്ത് മിനിറ്റ് ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വെഷിക്കുന്നുണ്ട്.ആരാധകരുടെ വന്‍‌ജനാവലിയായിരുന്നു പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ബഹളം വെക്കാനോ കൂകി തോല്‍പ്പിക്കാനോ ആരും തന്നെ പുറത്തുണ്ടായിരുന്നില്ല. വീടിനു പുറത്ത് കാത്തുനിന്നവര്‍ ബഹളം ഒന്നും വെക്കാതെ ദിലീപിനെ കണ്ടുമടങ്ങി.

അതേസമയം നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരപരാധിയെന്ന പരിവേഷത്തോടെ ദിലീപിനെ ജയില്‍ മോചിതനാക്കാന്‍ നടന്നുവരുന്ന ആസൂത്രിത നീക്കം തകൃതിയിയായി പുരോഗമിക്കുകയാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയെ വിലയ്ക്കെടുക്കുകയെന്ന ആദ്യഘട്ടം അണിയറക്കാര്‍ ഭംഗിയായി പൂര്‍ത്തിയാക്കിയെന്നും നടിയെ നിശബ്ദയാക്കി, ദിലീപിനെ വിശുദ്ധനാക്കുന്നതിനുള്ള ഇവരുടെ നീക്കം ഫലം കണ്ടുതുടങ്ങിയെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.DILEE-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങേണ്ട സംഭവം പുറലോകത്തെത്തിച്ച് നിരവധിതാരങ്ങള്‍ക്ക് മാനക്കേടുണ്ടാക്കിയെന്നും ഇതുമൂലം മലയാള സിനിമ മേഖല തകര്‍ന്നെന്നും ഇതിനെല്ലാം കാരണം നടിയുടെ എടുത്തുചാട്ടമാണെന്നും തനിക്കൊപ്പമൊന്ന് വിശ്വസിച്ചവരില്‍ ചിലര്‍ തന്നെ നടിയെ കുറ്റപ്പെടുത്തിയെന്നും ഇതില്‍ ഇവര്‍ ഏറെ ദുഃഖിതായാണെന്നുമാണ് ഒരുവിഭാഗം സിനിമ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന വിവരം. ഇരയ്ക്കൊപ്പമെന്ന് പരസ്യപ്രഖ്യാപനം നടത്തിയവരില്‍ ചിലര്‍ തന്നേ കേസിന്റെ തുടര്‍നടപടികളില്‍ പൊലീസിനോട് സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് നടിയെ സമീപിച്ചെന്നും ഇത് അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നടി സിനിമ മേഖലയിലെ വെറുക്കപ്പെട്ടവളായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മറ്റും ഇക്കൂട്ടര്‍ നടിയെ ധരിപ്പിച്ചെന്നുമാണ് ലഭ്യമായ വിവരം.

സിനിമ മേഖലയിലെ വനിത സുഹൃത്തുക്കളില്‍ ചിലരും കടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് നടിയെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവരില്‍ ചിലരോട് താനിനി ഒന്നിനും ഇല്ലന്ന് നടി സൂചിപ്പിച്ചെന്നും ഇത് നിരപരാധിയെന്ന തിളക്കത്തോടെ ദിലീപ് ജയില്‍ മോചിതനാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് സഹായകമാവുമെന്നുമാണ് ദിലീപ് അനുകൂലികളുടെ പ്രചാരണം. ഇത്തരം ഒരുറപ്പ് ഇരയുടെ ഭാഗത്തുനിന്നും ലഭിച്ചതായും ഈ പ്രചാരകര്‍ അവകാശപ്പെടുന്നു.

ഇര പൊലീസുമായി വേണ്ടവണ്ണം സഹകരിക്കാതിരിക്കുകയും മുഖ്യപ്രതി പള്‍സര്‍സുനി കോടതിയില്‍ മൊഴിമാറ്റിപ്പറയുകയും ചെയ്താല്‍ കേസ് നിലനില്‍ക്കില്ലന്നാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. പൊലീസ് കോടതിയിലെത്തിച്ചിട്ടുള്ള തെളിവുകള്‍ ഖണ്ഡിക്കുന്ന തരത്തില്‍ രാമന്‍പിള്ള വക്കീലിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവുമെന്നും ഇതോടെ കേസ് ദുര്‍ബ്ബലമാവുമെന്നും ദിലീപ് രക്ഷപെടുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.ദിലീപ് അനുകൂലികള്‍ ഈ വിവരം ഒട്ടുമിക്ക ചലച്ചിത്ര പ്രവര്‍ത്തകരിലുമെത്തിക്കാന്‍ രഹസ്യനീക്കം നടത്തുന്നുണ്ടെന്നും ഇതിന്റെ പ്രചരണാര്‍ത്ഥമാണ് ജയറാമും ഹരിശ്രീ അശോകനും അടക്കമുള്ള നടന്മാരും മറ്റും ജയിലെത്തി ദിലീപിനെ സന്ദര്‍ശിച്ച് പിന്‍തുണ അറിയിച്ചതെന്നുമാണ് പറയപ്പെടുന്നത്.

നടി ശ്വേതമേനോന്റെ വിവാദമായ വെളിപ്പെടുത്തല്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അസ്തമിച്ച കാര്യവും ഇവരില്‍ ചിലര്‍ അടുപ്പക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്. കൊല്ലത്ത് വള്ളംകളി ഉദ്ഘാടനത്തിനെത്തിയ തന്നേ പിതാവിന്റെ പ്രായമുള്ള പീതാമ്പരക്കുറുപ്പ് എം പി കടന്നുപിടിച്ചെന്നായിരുന്നു അന്ന് ശ്വേതാമേനോന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചത്. ഇത് പിന്നീട് വലിയ വിവാദമായി. കേസ് നടപടി കളുമായി സഹകരിക്കാന്‍ ശ്വേത താല്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് കേസെടുക്കുന്നില്ലന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ പൊലീസ് പ്രതികരിച്ചത്. കുറച്ച് കാലത്തേക്ക് ശ്വേത മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞ് മാറി നടന്നു.താമസിയാതെ കേസ് ആറിത്തണുക്കുകയും ചെയ്തു. ബാഹ്യഇടപെടലുകളാണ് കേസ് ഒത്തുതീര്‍പ്പിലെത്തിച്ചതെന്ന് അന്ന് പരക്കെ ആരോപണമുയരുകയും ചെയ്തിരുന്നു.കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍സുനിയുടെ വെളിപ്പെടുത്തലാണ് ദിലീപിനെ അഴിക്കുള്ളില്‍ എത്തിച്ചത്.നാല് വര്‍ഷം മുമ്പ് ദിലീപ് ഒന്നരകോടി രൂപക്ക് എല്‍പ്പിച്ച കൊട്ടേഷന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന് പൊലീസിനുമുമ്പാകെ സുനി കുറ്റസമ്മതമാണ് ദിലീപിന് വിനയായത്.

Top