നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന് പ്രോസ്ക്യൂഷൻ; കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി പോലീസ്. ഇതു സംബന്ധിച്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ ഇക്കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടർന്നാണ് പൊലീസിന്റ പുതിയ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിചാരണ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെയാണ് പ്രോസിക്യൂഷന്റെ പുനരന്വേഷണ ആവശ്യം. ഫെബ്രുവരിയിൽ വിചാരണ പൂർത്തിയാക്കാനിരിക്കെ ഈ ആവശ്യത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും. സാക്ഷികളെ സ്വാധീനിച്ചു എന്ന ആരോപണത്തിലും തുടരന്വേഷണ ആവശ്യം ഉയർത്തിയിട്ടുണ്ട്. വിചാരണ നിർത്തി വയ്ക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു.

Top