പ്രമുഖ സംവിധായകനെതിരെ ദിലീപും ,നാദിർഷായും മൊഴി നൽകിയതായി സൂചന, ചോദ്യം ചെയ്യൽ ഒരു മണിക്കൂർ മാത്രം നീണ്ടു. മൊഴിയെടുപ്പ് തുടരുന്നു.

കൊച്ചി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപും, നാദിർഷായും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. തങ്ങൾക്കടുപ്പമുള്ള ഒരു സംവിധായകനാണ് ഇതിനെല്ലാം പിന്നിലെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ഈ സംവിധായകനും അദ്ധേഹത്തിന്റെ കുടുംബത്തിനും പൾസർ സുനിയെ നേരിട്ടറിയാമെന്നും ദിലീപും നാദിർഷായും പോലീസിനോടു പറഞ്ഞെന്നും പറയപ്പെടുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ ബുക്ക് ലെറ്റുമായാണ് അന്വേഷണ സംഘം ഇരുവരേയും ചോദ്യം ചെയ്തത്.

പൾസർ സുനിയെ നേരിട്ടിയാമോ?, നടിയുമായുള്ള ബന്ധം ,പണമിടപാടെന്തെങ്കിലും നടന്നിട്ടുണ്ടോ തുടങ്ങി 20- ഓളം ചോദ്യങ്ങൾ പോലീസ് എഴുതി തയ്യാറാക്കിയിരുന്നു.ഇതിനെല്ലാം ദിലീപും ,നാദിർഷായും വ്യക്തമായി തന്നെ മറുപടി പറഞ്ഞതായും സൂചനയുണ്ട് .ചോദ്യം ചെയ്യൽ ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതിന് ശേഷമാണ് കേസിൽ ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. രണ്ട് പേരുടേയും മൊഴികളിൽ വൈരുദ്ധ്യമെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന മുൻ നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കം നടക്കുന്നതായും നടൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് .ആലുവ പോലീസ് ക്ലബിൽ മൊഴിയെടുപ്പ് മണിക്കൂറുകളായി തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top