ദിലീപ് കുടുങ്ങി!.. പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയതിന് തെളിവ് !.. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നതിന് വ്യക്തമായ തെളിവുകള്‍

കൊച്ചി:കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച നടൻ ദിലീപിന് നേരെയുള്ള കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു . കേസില്‍ വന്‍ വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത് . നടന്‍ ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണു നടി ആക്രമിക്കപ്പെട്ടതെന്നാണു റിമാന്‍ഡ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു കഴിഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതു തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. ഗൂഢാലോചന തെളിയിക്കുക പ്രയാസമാണെന്ന തിരിച്ചറിവില്‍, ദിലീപിനെതിരേ ശക്തമായ തെളിവുകളാണു പോലീസ് തേടിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപും സുനിയും തമ്മില്‍ പലയിടങ്ങളിലും കൂടിക്കാഴ്ച നടത്തിയെന്നും അതിനു സാക്ഷികളും ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തെളിവുകള്‍ ദുര്‍ബലമാണെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മുനയൊടിക്കാന്‍ കഴിയുന്നതാണു പുതിയ വെളിപ്പെടുത്തലെന്നു വിലയിരുത്തപ്പെടുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ആവശ്യമായ തെളിവുകള്‍ നല്‍കാമെന്നുമാണു അടുത്ത ബന്ധുമുഖേന റിമാന്‍ഡ് പ്രതി അറിയിച്ചിട്ടുള്ളത്.DILEEP ACTRESS BLUR

ക്വട്ടേഷന്റെയും ഗൂഢാലോചനയുടെയും വിശദാംശങ്ങള്‍ െകെവശമുണ്ട്. ഇത് കോടതിക്കു നല്‍കാനും തയാറാണ്. എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതികളിലൊരാളാണു ഈ തുറന്നുപറച്ചിലിനു പിന്നില്‍. അതുകൊണ്ടു തന്നെ വെളിപ്പെടുത്തലിന്റെ ഗുണം എത്രത്തോളം ലഭിക്കുമെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയേക്കും. രണ്ടാം പ്രതി മാര്‍ട്ടിനെ വരുതിയില്‍ നിര്‍ത്താന്‍ ദിലീപ് തന്ത്രപൂര്‍വം ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ സൂചന നല്‍കുന്നു.

പ്രതികളിലൊരാളെ ദിലീപിന് അനുകൂലമാക്കിയാല്‍ കേസ് ദുര്‍ബലമാകുമെന്നു പ്രതിഭാഗം കരുതുന്നു. മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു നടിയെ ആക്രമിച്ച കേസെന്നും ഇതില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നും മാര്‍ട്ടിന്‍ കോടതിവളപ്പില്‍ വിളിച്ചു പറഞ്ഞതും ഇതു സാധൂകരിക്കുന്നതാണെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

Top