മകൾ ദിലീപിനെ തള്ളിപ്പറയും ?ദിലീപിന്റെ ആദ്യ വിവാഹം എല്ലാം തകർത്തു !ഞെട്ടിത്തരിച്ച് കാവ്യയും മഞജുവും .നിലപാട് കടുപ്പിച്ച് മീനാക്ഷി

കൊച്ചി :ദിലീപിന്റെ ആദ്യ വിവാഹ വാർത്ത കല്യാണ രാമൻ കഥയെ വെല്ലുന്ന തരത്തിലേക്ക് എത്തുന്നു .ആദ്യ വിവാഹ വാർത്ത ഇതുവരെ ഉണ്ടായിരുന്ന വിദശയങ്ങളേക്കാൾ ദിലീപിനെ തകർക്കും എന്ന സൂചന .ദിലീപിനൊപ്പം ഉറച്ച് നിന്ന മകൾ മീനാക്ഷിയുടെ മനം മാറ്റത്തിന് കാരണമാകുന്നു എന്നും സൂചനയുണ്ട്.
നടി മഞ്ജു വാരിയര്‍ ദിലീപിന്റെ ആദ്യ ഭാര്യയല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യ ഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചുവെന്ന് പോലീസ് പറഞ്ഞതോടെ മഞ്ജുവും കാവ്യയും ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ദിലീപ് നേരത്തേ വിവാഹിതനായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യ ഭാര്യ. കേട്ടത് ശെരിയാണെങ്കില്‍ ദിലീപിന്റെ പുതിയ ബന്ധം തകരാനും സാധ്യതയുണ്ട്.കൂടാതെ പോലീസ് പറഞ്ഞത് ശരിവയ്ക്കുന്ന രേഖകള്‍ പുറത്തുവന്നാല്‍ കാവ്യയും മഞ്ജുവും ദിലീപിനെതിരെ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തിയേക്കാം. അത് ഇപ്പോള്‍ ദിലീപിനെതിരെയുളള കേസുകളുടെ കുരുക്ക് വീണ്ടും മുറുക്കാനാണ് സാധ്യത. എന്നാല്‍ മീനാക്ഷി വാര്‍ത്ത അറിഞ്ഞത് മുതല്‍ അച്ഛനോട് കടുത്ത ദേഷ്യത്തിലാണെന്നാണ് അടുത്ത ബന്ധുക്കളില്‍ നിന്ന് അറിയാന്‍ സാധിച്ചത്.

ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തു വന്നതോടെ വിഷയത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാതെ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും രണ്ടാം ഭാര്യ കാവ്യയും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആദ്യവിവാഹം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. meenashi manju dilepമഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള വിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്ന് സൂചന. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. ഇവ കേസന്വേഷണത്തെ ബാധിച്ചതായാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.meenakshi1

കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് കാര്യങ്ങളാണ് പ്രധാനമായും പ്രതികൂലമായത്. കേസിലെ മാഡം എന്ന് പറഞ്ഞ കഥാപാത്രം. ഫെനി ബാലകൃഷ്ണന്‍ ഉന്നയിച്ച ആ മാഡത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നത് പ്രചാരണങ്ങളായിരുന്നു. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. പിന്നീട് ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. കൊച്ചിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നതും അട്ടിമറി ശ്രമത്തിന്റെ ഭാഗമായുണ്ടായതാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തെ അട്ടിമറിക്കുക, ചില ഉന്നതഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുക എന്നിവയാണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനമെന്നാണ് നിഗമനം.

Top