സംഘടനയിലെ നെറികെട്ടവന്മാരാർ ആര് ?മമ്മൂട്ടിയും മോഹന്‍ലാലുമോ ? മമ്മൂട്ടിയേയും മോഹന്‍ലാലിനെയും മിണ്ടിക്കാനാകുമോ?; കത്തിന് വ്യക്തമായ മറുപടി കിട്ടിയെന്ന് ഗണേശ് കുമാര്‍

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ കെബി ഗണേഷ് കുമാറിന്റെ കത്തിണ്~ മറുപടിയുമായി വില്‍ ഗണേഷ് .അമ്മയുടെ നല്ല നടപ്പിന് വേണ്ടിയാണ് കത്ത് അയച്ചത് എന്നാണ് ഗണേഷിന്റെ വിശദീകരണം. അമ്മ പിരിച്ച് വിട്ട് ആ പണം ക്യാന്‍സര്‍ സെന്ററിനോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കണം എന്നായിരുന്നു കത്തില്‍ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്. അമ്മയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് താനയച്ച കത്തുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന് ഗണേശ്കുമാര്‍. കത്തിന് ഇന്നസെന്റില്‍ നിന്നും തൃപ്തികരമായ മറുപടി കിട്ടിയെന്നും ഈ കത്ത് എങ്ങിനെ പുറത്തായെന്ന് തനിക്കറിയില്ലെന്നും ഗണേശ്കുമാര്‍ വ്യക്തമാക്കി. സംഘടനയിലെ നെറികെട്ടവന്മാരായിരിക്കാം കത്ത് പുറത്തുവിട്ടതെന്നും എംഎല്‍എ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാത്ത അമ്മ എന്ന സംഘടന പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റിന് ഗണേശ് അയച്ച കത്ത് പുറത്തായിരുന്നു. പ്ര സിഡന്റ് ആയ ഇന്നസെന്റിനം ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയ്ക്കും കത്തില്‍ രൂക്ഷ വിമര്‍ശനം ആയിരുന്നു ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സംഘടനയുടെ പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും ആണ് താന്‍ കത്ത് നല്‍കിയത് എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.l
സംഘടനയില്‍ അംഗങ്ങള്‍ തമ്മില്‍ ഇത്തരം കത്ത് കൊടുക്കല്‍ പതിവാണ്. അമ്മയിലെ അംഗം എന്ന നിലയില്‍ അതിന് തനിക്കും കത്തു വായിച്ച ശേഷം തള്ളാനും സ്വീകരിക്കാതിരിക്കാനും പ്രസിഡന്റിനും അവകാശമുണ്ട്. ആര്‍ക്കെങ്കിലും താന്‍ കത്തു തന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പറയുന്ന എന്തു പണിയും ചെയ്യാമെന്നും ഗണേശ്കുമാര്‍ വെല്ലുവിളിച്ചു. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യമല്ല. താന്‍ അയച്ച കത്തിലെ ഓരോ പാരഗ്രാഫും ചര്‍ച്ച ചെയ്യുകയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കിട്ടുകയും പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തു. ഇക്കാര്യം അന്നു തന്നെ യോഗ തീരുമാനങ്ങള്‍ക്കൊപ്പം എഴുതിവെച്ച ശേഷമാണ് പിറ്റേ ദിവസത്തെ ജനറല്‍ ബോഡി യോഗം ചേര്‍ന്നതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

അമ്മ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താനും മുകേഷും മോശമായ ഒരു കാര്യവും സംസാരിച്ചില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നു വീഡിയോ പരിശോധിച്ചാല്‍ അറിയാം. ഓരോ സമയത്തും ഓരോരുത്തരുടെയും മൂഡ് വ്യത്യസ്തപ്പെട്ടിരിക്കും. അപ്പോള്‍ മിണ്ടേണ്ടെന്ന് തോന്നിയത് കൊണ്ടായിരിക്കാം മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടാതിരുന്നത്. അതിന് അവരെ മിണ്ടിയേ തീരു എന്ന് നിര്‍ബ്ബന്ധിക്കാനാകില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് അമ്മ പ്രമേയം പാസ്സാക്കാത്തത് സംഘടനയ്ക്ക് അത്തരമൊരു പതിവ് ഇല്ലാത്തത് കൊണ്ടാണ്. സംഭവത്തില്‍ നടിക്ക് നീതി കിട്ടിയില്ലെന്ന വാദം തെറ്റാണെന്നും ഗണേശ്കുമാര്‍ പറഞ്ഞു. നടന്മാരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നാട്ടിലെന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ സഹായിക്കുന്ന സംഘടന കൂടിയാണ് അമ്മ. ഗുജറാത്ത് ഭൂകമ്പത്തിലും സുനാമിയിലും സഹായിച്ചിട്ടുണ്ട്. 118 കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാസം 5,000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ക്ഷേമനിധി അടയ്ക്കാന്‍ നിവൃത്തി ഇല്ലാത്ത കലാകാരന്മാര്‍ക്കായി 13,000 രൂപ വീതം ഒറ്റയടിക്ക് അടച്ച് അവരെ ക്ഷേമനിധി അംഗങ്ങളാക്കി. ഇങ്ങിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പിരിച്ചുവിടേണ്ട കാര്യമുണ്ടോയെന്നും ഗണേശ് ചോദിച്ചു.ഗണേഷിന്റെ കത്ത് സിനിമ ലോകത്ത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചിരുന്നു. അമ്മ യോഗം നടക്കുന്നതിന് മുമ്പ് നല്‍കിയ കത്താണ് അത് എന്ന് നേരത്തേ തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു. അമ്മയുടെ പത്ര സമ്മേളനം സംബന്ധിച്ച വിവാദങ്ങള്‍ക്കും ഗണേഷ് കുമാര്‍ മറുപടി നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ താനോ മുകേഷോ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ പ്രകോപനപരമായ ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് ആരോപണം.

Top