വില്ലൻ വേഷത്തിൽ എന്നും പ്രമുഖൻ!..സിദ്ദിഖ് നടി ആക്രമിക്കപ്പെട്ട കേസിൽ കുടുങ്ങിയേക്കും; നടനെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കും: അറസ്റ്റിനും സാധ്യത.ദിലീപുമായി വ്യക്തിപരമായാ ‘അടുത്ത ബന്ധം ‘നിരീക്ഷണത്തിൽ

കൊച്ചി: എന്നും വില്ലൻ വേഷത്തിൽ പ്രമുഖനാണ് നടൻ സിദ്ദിക്ക് .തിരശീലയിൽ അവസാനമായിരിക്കും ഈ സ്വഭാവ നടൻ വില്ലനായി ക്ളൈമാക്സിൽ എത്തുക .സിനിമ കഥകൾ ശരിയാകുമോ വില്ലനാകുമോ എന്ന് കാത്തിരിക്കണം നടിയെ ആക്രമിച്ച കേസിലും . നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം ഈ സിദ്ദിഖിനേയും പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ഇതിന്റെ നിജസ്ഥിതിയും സിദ്ദിഖിനോട് പൊലീസ് തിരിക്കും. ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ചില നിർണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസിൽ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു. ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ അവിടെ എത്തിയ ഏക നടൻ സിദ്ദിഖായിരുന്നു. ദിലീപിനെ കൂട്ടിക്കൊണ്ട് പോയതും സിദ്ദിഖ് തന്നെ. എന്തുകൊണ്ട് സിദ്ദിഖ് ഇതിന് തയ്യാറായി എന്ന അന്വേഷണമാണ് നിർണ്ണായകമായത്.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇയാൾ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാൽ ദിലീപിനെ സംശയിക്കുന്ന തരത്തിൽ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. ഇദ്ദേഹം ദിലീപിനെ പോലെ തന്നെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നത്രെ. ഈ പ്രമുഖനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.അതിനാൽ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കും എന്നും വിവരം തിരുവനന്തപുരത്തെ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു
siddikk actor

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടന്‍ സിദ്ദിക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു . ചോദ്യം ചെയ്യല്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സിദ്ദിക്ക് പറഞ്ഞു. അമ്മ ഭാരവാഹി എന്ന നിലയിലല്ല താന്‍ പോലീസ് ക്ലബില്‍ എത്തിയത്. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുള്ളയാളാണ് ദിലീപ്. അതിനാലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നിടത്തേക്ക് എത്തിയത് സിദ്ദിക്ക് പറഞ്ഞു.എന്നാല്‍ സിദ്ദിക്കിന് അകത്തേക്ക് പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കിയില്ല. അതിനാല്‍ ക്ലബിന്റെ പരിസരത്ത് തന്നെ താന്‍ കാത്തു നില്‍ക്കുമെന്നും സിദ്ദിക്ക് അറിയിച്ചു. സിദ്ദിക്കിനു പിന്നാലെ നാദിര്‍ഷയുടെ അനുജന്‍ സമദും സ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹത്തിനും പോലീസ് ക്ലബിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ചോദ്യം ചെയ്യലിന് ശേഷം 1.10ന് ദിലീപും നാദിര്‍ഷായും പുറത്തിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പമാണ് സിദ്ദീക്കും മടങ്ങിയത്‌.അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്ത രാത്രിയിൽ പോലീസ് ക്ലബ്ബിൽ എത്തിയ പ്രമുഖ നടൻ സിദ്ദിഖിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല  .ആരുടെയും പ്രതിനിധിയായിട്ടല്ല താൻ വന്നതെന്നും തികച്ചും ഏറ്റവും അടുപ്പം ഉള്ളതുകൊണ്ടാണ് വന്നതെന്നും സിദ്ദിക്ക് വ്യക്തമാക്കിയിരുന്നു.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു എന്നും പറയുന്നു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. ഈ വ്യക്തിക്ക് പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നാണ് സൂചന. എന്തായും കേസില്‍ അടുത്ത പ്രമുഖന്‍ കൂടി ഉടന്‍ വലയിലാകുമെന്നാണ് സൂചന.SIDDIK AND DILEEP AMMA
ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അപ്പുണ്ണി ഹാജരായാൽ അറസ്റ്റ് ഉറപ്പാണ്. സിദ്ദിഖും സിനിമാ ലോകവുമായുള്ള പൊലീസിന്റെ സംശയമെല്ലാം ഇതോടെ മാറും. അതിന് ശേഷം സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത. കാവ്യയേയും റിമി ടോമിയേയും വീണ്ടും ചോദ്യം ചെയ്യാനും അപ്പുണ്ണിയുടെ മൊഴി കിട്ടിയ ശേഷം തീരുമാനിക്കും. അതേസമയം പൾസർ സുനിക്ക് കത്ത് എഴുതി നൽകിയ വിപിൻ ലാലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ദിലീപ് അറസ്റ്റിലായതിന് ശേഷം അപ്പുണ്ണിയെ ആരും കണ്ടിട്ടില്ല. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു മുൻകൂർ ജാമ്യം തള്ളിയ കോടതിയുടെ നിർദ്ദേശം. ഈ സാഹചര്യത്തിൽ അപ്പുണ്ണി ഇന്നു തന്നെ ഹാജരാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
ദിലീപ് പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പൾസർ ദിലീപിനെ ഫോൺവിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാനേജരിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവിൽ ഈ കേസിൽ അപ്പുണ്ണി പ്രതിയല്ല. കേസിലെ ഒൻപതാം പ്രതി വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട് സംസാരിച്ചിതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനുണ്ട്. ഇതിനൊപ്പം ദിലീപിന്റെ എല്ലാ ഇടപാടും അപ്പുണ്ണിക്ക് അറിയാം. siddique fb postകാവ്യയേയും റിമിയേയും കുടുക്കാനുള്ള തെളിവുകളും അപ്പുണ്ണിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് റിമി, ദിലീപിനേയും കാവ്യയേയും ഫോണിൽ വിളിച്ചിരുന്നു. ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടതെങ്കിലും പിറ്റേന്ന് പുലർച്ചെയാണ് മാധ്യമങ്ങളിൽ ഇക്കാര്യം വാർത്തയായത്. എന്നാൽ അന്ന് വൈകിട്ട് തന്നെ റിമി ഇരുവരുമായും ബന്ധപ്പെട്ടത് സംശയാസ്പദമാണെന്നാണ് പൊലീസ് നിലപാട്. അന്ന് വൈകിട്ട് 9നും 11 മണിക്കും ഇടയ്ക്കാണ് റിമി കാവ്യയെ വിളിച്ചത്. അന്ന് തന്നെ വൈകുന്നേരം അഞ്ചിനും 12.30നും ഇടയ്ക്ക് ദിലീപിനെയും വിളിച്ചിട്ടുണ്ട്. ഫോൺ വിളിയെക്കുറിച്ച് ചോദ്യം ചെയ്യലിൽ റിമി പറഞ്ഞത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേന്ന് അറിഞ്ഞുവെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാൽ 17ന് വൈകിട്ട് തന്നെ റിമി ഇത് അറിഞ്ഞുവെങ്കിൽ താൻ അറിഞ്ഞിരുന്നില്ലെന്ന ദിലീപിന്റെ മൊഴി വിശ്വസനീയമല്ല.താൻ പിറ്റേന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ മൊഴി. ഇക്കാര്യം പറയാൻ വിളിച്ച നിർമ്മാതാവ് ആന്റോ ജോസഫിന്റെ കോൾ ദിലീപ് പന്ത്രണ്ട് സെക്കന്റിൽ അവസാനിപ്പിച്ചതും ദിലീപിനെ കുടുക്കിയ ഘടകങ്ങളാണ്. റിമിയെ ഫോണിലൂടെയാണ് പൊലീസ് വിളിച്ചത്. അന്ന് വൈകിട്ട് കാവ്യയേയും ദിലീപിനേയും വിളിച്ചത് റിമി തന്നെയാണോ എന്ന ശബ്ദ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് റിമിയെ ഫോണിൽ വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും സംശയനിഴലിലാണ്. കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്. എന്നാൽ പൾസർ ഓടിച്ച കാറിൽ കാവ്യ യാത്ര ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപും കാവ്യയും അവസാനം ഒരുമിച്ച് അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് വിഷയത്തിൽ ചാനലുകൾക്ക് എതിരെ സിദ്ദിഖ് ഫെയിസ് ബുക്കിൽ കടുത്ത ആരോപണവുമായി വന്നിരുന്നു

Top