പ്രോസിക്യൂഷന് തിരിച്ചടി ; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം തരില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു

മാർച്ച് ഒന്നിന് മുൻപ് അന്വേഷണം പൂർത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന കാര്യം പ്രോസിക്യൂഷൻ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില് ദിലീപിൻറേയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം നല്‍കുമെന്നാണ് വിവരം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

Top