എം.എല്‍.എമാരെ ചോദ്യം ചെയ്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി.

തിരുവന്തപുരം: കൊച്ചിയിൽ  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു പീഡിപ്പിച്ച  കേസില്‍ എം.എല്‍.എമാരെ ചോദ്യം ചെയ്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി. എം.എല്‍.എ ഹോസറ്റലില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എം.എല്‍.എമാരായ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുത്തതാണ് സ്പീക്കറുടെ അതൃപ്തിക്ക് കാരണം. തുടര്‍ന്ന് തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴിയെടുക്കുന്നത്് മാറ്റിവെച്ചു.

ഉച്ചയോടെയാണ് എം.എല്‍.എമാരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചത് ഇത് മാധ്യമങ്ങളിലുടെ അറിഞ്ഞ സ്പീക്കര്‍ നിയമസഭാ സെക്രട്ടേറിയറ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ചോദിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്ന് സ്പീക്കര്‍ ആരാഞ്ഞു. ഇത് അന്വേഷിക്കാന്‍ ചീഫ് മാര്‍ഷല്‍ എത്തുമ്പോള്‍ അന്വേഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്ന്ന് പിടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് ചീഫ് മാര്‍ഷല്‍ അറിയിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 21ന് പി ടി തോമസിന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം സുചിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ സജീവമായി ഇടപെടുന്ന ആളാണ് പിടി തോമസ് എംഎല്‍എ.സംഭവത്തില്‍ ആദ്യ അറസ്റ്റിന് വഴിവെച്ചതും പിടി തോമസാണ്. സംഭവത്തെ കുറിച്ച് റേഞ്ച് ഐജി പി വിജയന് വിവരം നല്‍കിയതും നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും പിടി തോമസ് ആയിരുന്നു. സ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി എടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.

Top