നടിക്കെതിരായ ആക്രമണത്തില്‍ നടക്കുന്നത് എഡിജിപി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്;ദിലീപിനെതിരേ തെളിവില്ല; ശശീന്ദ്രനെ പുറത്താക്കാന്‍ മംഗളം ടിവിയുമായി ചേര്‍ന്നു തച്ചങ്കരി ഗൂഢാലോചന നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

കൊച്ചി :സുനിൽ തുടങ്ങി സുനിൽ തന്നെ അവസാനിക്കുമോ എന്ന പൊതുജനത്തിന്റെ ചോദ്യത്തിന് ഉത്തരമായി .നടിയെ ആക്രമിച്ച കേസില്‍ മുൻ പോലീസ് മേധാവി സെൻകുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അന്യോഷണത്തിന്റെ പ്രഹസനത്തെ ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇപ്പോള്‍ നടക്കുന്ന അന്വേഷണം എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നു മുന്‍ ഡിജിപി സെന്‍കുമാര്‍. കേസില്‍ ദിലീപിനെതിരേ തെളിവില്ല. വിവാദമായ കേസില്‍ ദിലീപിനെതിരേ നടപടിയൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന ശക്തമായ സൂചനയാണു സെന്‍കുമാര്‍ നല്‍കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കേസിലെ തെളിവുകള്‍ ആദ്യംമുതല്‍ വിശദമായി മനസിലാക്കിയ സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.തച്ചങ്കരിയെയും നളിനി നെറ്റോയെയും ജേക്കബ് തോമസിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സെന്‍കുമാര്‍ രംഗത്തെത്തിയത്. നളിനി നെറ്റോയും എംവി ജയരാജനും ടോമിന്‍ തച്ചങ്കരിയും ചേര്‍ന്ന കോക്കസ് മുഖ്യമന്ത്രി പിണറായി വിജയനെ കുരങ്ങു കളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

അടിസ്ഥാന പരമായി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതില്‍ നടക്കുന്നത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള നീക്കമാണ്. കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല അതുകൊണ്ട് സന്ധ്യ തന്നെ അന്വേഷിക്കേണ്ട എന്ന് ഞാന്‍ നിര്‍ദ്ദേശം കൊടുത്ത അന്ന് അവരവിടെ വന്നിരുന്നു, പൊലീസ് ആസ്ഥാനത്ത്. സാര്‍ അങ്ങനെയൊരു ഓര്‍ഡറിട്ടത് എനിക്ക് ഭയങ്കര വിഷമമായി എന്ന് എന്നോടു പറഞ്ഞു. നിങ്ങളെന്താണീ ചെയ്യുന്നതൊക്കെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

സാറെന്നോടു ചോദിച്ചോ എന്നാണ് അപ്പോഴവരുടെ ചോദ്യം. എനിക്ക് ദേഷ്യം വന്നു. ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടാണോ ചെയ്യുന്നത്? അഹങ്കാരമല്ലേ അത്.

ആ കേസില്‍ ഇതുവരെ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ല. അതില്‍ ആകെയുള്ളത് സന്ധ്യക്ക് സ്വാമിയുടെ കേസിലൊക്കെ ഉണ്ടായിട്ടുള്ള മോശം ഇമേജ് പരിഹരിക്കാനുള്ള ശ്രമമാണ്. ദിലീപിനെതിരേ ഒരു തെളിവുമില്ല, ഇതുവരെ. സുനില്‍കുമാര്‍ മുമ്പേ ഈ രീതിയില്‍ ഒന്നിലധികം നടിമാരോട് പെരുമാറിയിട്ടുള്ളയാളാണ്. 2013ല്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് 2017ലാണോ ചെയ്യുന്നത്. ക്വട്ടേഷനെടുക്കുന്നവന്‍ അഡ്വാന്‍സ് വാങ്ങാതെ അതു ചെയ്യുമോ. മഞ്ജു വാര്യരെ തെറ്റിച്ചത് ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തെറ്റിപ്പോയിക്കഴിഞ്ഞ് ദിലീപ് സന്തോഷമായി വേറെ കല്യാണവും കഴിഞ്ഞിട്ടാണോ ഇതു ചെയ്യാന്‍ പോകുന്നത്.

സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യം ചെയ്യണം. എനിക്ക് അത്രക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട്, അവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍. പക്ഷേ, ഞാന്‍ അവരെ സംരക്ഷിച്ചു. ആ കേസ് വേണമെങ്കില്‍ മുഖ്യമന്ത്രിയോടു പോലും ചോദിക്കാതെ പൊലീസ് മേധാവിക്കു ക്രൈംബ്രാഞ്ചിനു വിടാമായിരുന്നു. ഒരു സെന്‍സേഷനല്‍ കേസെന്ന നിലയ്ക്ക് ചോദിച്ചതാണ്. അദ്ദേഹം അപ്പോള്‍ത്തന്നെ സമ്മതിച്ചു. വാസ്തവത്തില്‍ സന്ധ്യയെ ഞാന്‍ പ്രൊട്ടക്ട് ചെയ്യുകയാണുണ്ടായത്. എന്നിട്ടാണ് എന്നോടൊന്നും ചോദിച്ചില്ലല്ലോ എന്ന് അവര്‍ പറഞ്ഞത്. സീനിയര്‍ ഓഫീസറോടു താഴെയുള്ള ഓഫീസര്‍ ചോദിക്കാവുന്നതല്ലല്ലോ അത്.nadirsha

നാദിര്‍ഷാ തച്ചങ്കരിയെ വൈറ്റിലയില്‍ വച്ചു കണ്ടിട്ടുണ്ട്. ഞാന്‍ അത് അപ്പഴേ അറിഞ്ഞു. നേരത്തേ എന്തോ കാസറ്റൊക്കെ ഇറക്കിയ ബന്ധമുണ്ട് അവര്‍ തമ്മില്‍. നിങ്ങള്‍ക്കറിയാമോ, തച്ചങ്കരിയാണ് എ.കെ ശശീന്ദ്രനെ പുറത്താക്കാന്‍ മംഗളവുമായി ചേര്‍ന്ന് ആരോപണം കൊണ്ടുവന്നത്. ശശീന്ദ്രന്‍ മന്ത്രിയാണല്ലോ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ടീന്ന് നീക്കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.
25% സ്ത്രീ പീഡനക്കേസുകളും വ്യാജമാണ്. 2013ലെ സ്ത്രീ സുരക്ഷാ നിയമം വന്നതിനുശേഷം മെഡിക്കല്‍ ചെക്കപ്പ് ഉള്‍പ്പെടെ തട്ടിപ്പാണ്. പക്ഷേ, സ്ത്രീകളുടെയും കുട്ടികളുടെയും കേസില്‍ പ്രത്യേക യൂണിറ്റുകള്‍ വേണം. ഉദാഹരണത്തിന്, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് യൂണിഫോമില്‍ പോകാന്‍ പാടില്ല, പൊലീസിന്റെ വണ്ടിയില്‍ പോകാന്‍ പാടില്ല. സ്വാഭാവികമായും അതിനനുസരിച്ച് സൗകര്യങ്ങളും വേറെ വണ്ടിയുമൊക്കെ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്കരിക്കെതിരെ മറ്റ് ഗുരുതരമായ ആരോപണങ്ങളും സെന്‍കുമാര്‍ ഉന്നയിച്ചു. തച്ചങ്കരിക്ക് കൈരളിയിലും ദേശാഭിമാനിയുലും കാര്യമായി ആള്‍ക്കാരുണ്ട്. അതുകൊണ്ട് ഈ രണ്ടു മാസം അവര്‍ ഞാന്‍ ഗവണ്‍മെന്റിന്റെ ആളായിട്ടല്ല കണ്ടതും വാര്‍ത്തകള്‍ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ രണ്ടാമതു വന്ന് പതിനഞ്ച് ഇരുപത് ദിവസമൊക്കെ ആയപ്പോഴേക്കും മുഖ്യമന്ത്രി എന്നെ മനസിലാക്കാന്‍ തുടങ്ങിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ചിലര്‍ കുരങ്ങ് കളിപ്പിക്കുകയാണ്. ഒരു വിവരവും ഫീഡ് ചെയ്യുന്നില്ല. നളിനി നെറ്റോയും ജേക്കബ് തോമസും തച്ചങ്കരിയുമൊക്കെ ഇവരെ നിയന്ത്രിച്ചു എന്നതാണ് ഈ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പിശക്. പ്രായോഗികമായി ഒരു വിവരവും ഇവര്‍ക്കാര്‍ക്കുമില്ല. ഒന്നേകാല്‍ വര്‍ഷം അദ്ദേഹത്തെ മോശം മുഖ്യമന്ത്രിയാക്കിയതും ഈ കോക്കസാണ്. ഞാന്‍ സിഎമ്മിനോട് പറഞ്ഞിരുന്നു, സാര്‍, വിജയാനന്ദ് ആണ് നല്ല ഓഫീസര്‍ എന്ന്. പക്ഷേ, ഇവരൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു വിശ്വാസമുണ്ടല്ലോ. ഒരു മൂന്നു മാസം ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ ആ വിശ്വാസങ്ങളെയൊക്കെ തകര്‍ത്തുവിട്ടേനെ-സെന്‍കുമാര്‍ പറഞ്ഞു.

തനിക്കെതിരെ പരാതികളുമായി കോടതിയില്‍ പോയ പായിച്ചിറ നവാസ് ജേക്കബ് തോമസിന്റെ ഏജന്റായിരുന്നുവെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. ജേക്കബ് തോമസിനെപ്പോലെ സൂത്രക്കാരനായ അധികമാളുകളുണ്ടാകില്ല. ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്ന് വാങ്ങിയ ശമ്പളം തിരിച്ചുകൊടുത്തെന്നാണല്ലോ പറയുന്നത്. ഒരുപ പൈസ കൊടുത്തിട്ടില്ല. നളിനി നെറ്റോയാണ് ആ ഫയലില്‍ അയാളെ രക്ഷിച്ചുകൊടുത്തതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ വെള്ളപൂശിയ വെളിപ്പെടുത്തല്‍.

Top