നടിയെ തട്ടിക്കൊണ്ടു പോകൽ മൊഴി പുറത്ത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോകൽ മൊഴി പുറത്ത്!.. 2011ല്‍ പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസില്‍ മുതിര്‍ന്ന നടിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൊച്ചി സിറ്റിപ്പൊലീസ് മൊഴി രേഖപ്പെടുത്തിയത്. നടിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി.അന്ന് പരാതിനല്കാതിരുന്നത് സിനിമയിലെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് നടി വ്യക്തമാക്കി.2011 നവംബറിലാണ് സംഭവം. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ പള്‍സര്‍ സുനി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

നടി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ.2011 ജനുവരി 5 ന് രാത്രിയാണ് ഞാന്‍ ജോണിസാഗരിഗയുടെ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി കൊച്ചിയില്‍ എത്തിയത്.കൊച്ചി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഞാന്‍ ഹോട്ടലിലേക്കുള്ള വാഹനത്തിനായി കാത്ത് നിന്നു.എന്റെ അടുത്ത് ഒരാള്‍ വന്ന് ഹോട്ടലിലേക്ക് പോകാന്‍ വണ്ടി റെഡിയാണ്.നമുക്ക് അങ്ങോട്ട് പോകാം എന്നു പറഞ്ഞു.ഒരു ടെമ്പോ ട്രാവലറിന്റെ ഡോര്‍ തുറന്ന ആ വ്യക്തി അതിലേക്ക് കയറാനും ഇതാണ് പോകേണ്ട വണ്ടി എന്നും അറിയിച്ചു.ട്രാവലറാണോ അറയ്ഞ്ച് ചെയ്തത്.കാര്‍ ഇല്ലേ എന്ന് ചോദിച്ച എന്നോട് ഹോട്ടലില്‍ നിന്ന് അയച്ചത് ഈ വാഹനമാണെന്നും അയാള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ടല്‍ ഹമദയിലെ വാഹനമാണ് ഇത് എന്ന് ആ വ്യക്തി പറഞ്ഞപ്പോള്‍ സംശയം തോന്നിയ ഞാന്‍ പ്രൊഡ്യൂസറുടെ ഫോണിലേക്ക് വിളിച്ച്‌ കാര്യം അറിയിച്ചു.പിന്നീട് ആ വാഹനത്തില്‍ ഹോട്ടലിലേക്ക് യാത്ര തുടര്‍ന്നു. വാഹനം ഹോട്ടലിലെത്താതെ നഗരത്തിലൂടെ പല തവണ കറങ്ങി.ചില ഇട റോഡുകളിലൂടെയും വാഹനം കൊണ്ടുപോയി.ഭയന്നു വിറച്ച ഞാന്‍ വിവരം ഭര്‍ത്താവിനെയും പ്രോഡൂസറെയും വിളിച്ച്‌ അറിയിച്ചു.ഞാന്‍ ഫോണില്‍ ബന്ധപ്പെടുന്നത് കണ്ട് സംശയം തോന്നിയ ,ആ വാഹനത്തിലെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്നെ ഹോട്ടലിനുമുന്നിലിറക്കി വാഹനവുമായി കടന്നുകളയുകയായിരുന്നു.

ആ വാഹനത്തില്‍ പള്‍സര്‍ സുനിയെ കൂടാതെ ഒരാള്‍ കൂടി ഉണ്ടായിരുന്നു.റമദാ ഹോട്ടലില്‍ തിരക്കിയപ്പോള്‍ തനിക്ക് അവിടെ റൂം ബുക്ക് ചെയ്തിട്ടില്ലെന്ന വിവരവും ലഭിച്ചു.പിന്നീട് ആണ് സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് കൊച്ചിസെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.എന്നാല്‍ പരാതി നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നടിയും ഭര്‍ത്താവും വ്യക്തമാക്കുന്നു.മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇനി അന്വേഷണ സംഘം പള്‍സര്‍ സുനിയെ ചോദ്യംചെയ്യുക.

Top