നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ രണ്ട് തട്ടിലെന്ന് ആഷിക് അബു; പ്രമുഖര്‍ അവനൊപ്പം എന്നും സംവിധായകന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ രണ്ടു തട്ടിലായെന്ന് തുറന്നടിച്ച് സംവിധായകന്‍ ആഷിഖ് അബു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ മുതിര്‍ന്ന ചില പ്രമുഖര്‍ അവനൊപ്പം നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആഷിഖ് അബു ആഞ്ഞടിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രവാസി സമൂഹവുമായി സംവദിക്കുമ്പോഴാണ് ആഷിഖ് അബു മലയാള സിനിമയിലെ ഭിന്നിപ്പ് തുറന്നടിച്ചത്.

അറസ്റ്റിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍, സിദ്ധിഖ്, ഗണേഷ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ ഒരു വിഭാഗം ദിലീപിനെ കാണാനും ജയിലിലെത്തിയിരുന്നു. സ്ത്രീയും, പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി മാറണമെന്ന് സംവാദത്തില്‍ റിമാ കല്ലിങ്കല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ദേശീയഗാനം വിഷയത്തില്‍ തന്റെ ദേശീയത മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ കമലും പ്രതികരിച്ചു. നടന്‍ അനൂപ് മേനോന്‍ സംവാദത്തിന്റെ ഭാഗമായി. കമലിന്റെ ആതയ്മാവിന്‍ പുസ്തകത്താളില്‍ എന്ന പുസ്തകവും, ഭ്രമയാത്രകള്‍ എന്ന അനൂപ് മേനോന്റെ പുസ്തകവും, അതെന്റെ ഹൃദയമായിരുന്നുവെന്ന ആഷിഖ് അബു-റിമ കല്ലിങ്കലിന്റെ പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Top