ഇമേജ്’തിരികെപ്പിടിക്കാൻ ‘സൈബർ ക്വട്ടേഷൻ ദിലീപിന് വിനയായി.കൊച്ചിയിലെ കമ്പനിയുടെ പെയിഡ് പത്രക്കാർ പിടിയിലാകും

കൊച്ചി:∙ അറസ്റ്റിലായ നടൻ ദിലീപിന് ഇമേജ്’ തിരികെപ്പിടിക്കാൻ ‘സൈബർ ക്വട്ടേഷൻ വിനയായി.പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന കൊച്ചിയിലെ കമ്പനിയുടെ പെയിഡ് പത്രക്കാർ ഉടൻ പിടിയിലാകും.നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്. ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ മറന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം ശക്തമായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇത്തരത്തില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങൾക്കുവേണ്ടി ‘സൈബർ ക്വട്ടേഷൻ’ ഏറ്റെടുത്ത പബ്ലിക്ക് റിലേഷൻസ് (പിആർ) സ്ഥാപനത്തിനെതിരെ നിയമ നടപടിയുണ്ടാവും.പൊലീസിന്റെ സൈബർ ഡോം വിഭാഗം തെളിവുകൾ ശേഖരിച്ചുതുടങ്ങി. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ക്രിമിനൽ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു പൊലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമമുണ്ടായത്.അറസ്റ്റിലായ നടൻ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കും സൈബർ ക്വട്ടേഷൻ സംഘം നേതൃത്വം നൽകി. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു ദിവസം കൊണ്ടാണു നവമാധ്യമങ്ങളിൽ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതിൽ ചില ദിലീപ് പോസ്റ്റുകൾക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകൾ സൃഷ്ടിച്ചതായും പൊലീസ് കണ്ടെത്തി.പത്തിലധികം പുതിയ ഓൺലൈൻ പത്രങ്ങളും ദിലീപ് അനുകൂല വാർത്തകളുമായി സൈബർ ലോകത്തു സജീവമായി. ഇതിൽ വിദേശത്തു റജിസ്റ്റർ ചെയ്ത ഡൊമൈൻ ഐഡികളും (ഇന്റർനെറ്റ് വിലാസം) ഉൾപ്പെടുന്നു. എന്നാൽ, ദിലീപിനുവേണ്ടി നടത്തിയ ഇത്തരം നീക്കങ്ങൾ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി പരിഗണിച്ച വേളയിൽ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. 19990145_131696270753021_3989666867770791605_nതിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാർഥികൾക്കുവേണ്ടി സൈബർ പ്രചാരണം ഏറ്റെടുത്ത ഈ ഏജൻസി എതിർ സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.അറസ്റ്റിനുശേഷം ദിലീപിന് അനുകൂലമായി പൊതുജനവികാരം രൂപപ്പെടുത്തുകയും അകന്നുപോയ ആരാധകരെ തിരികെക്കൊണ്ടുവരികയുമാണു പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ നിർമാതാക്കളും ഇതിനു പിന്നിലുണ്ട്.വന്‍തോതില്‍ പണം കൈപ്പറ്റിയാണ് ഇവരുടെ ഈ ഏജന്‍സിയുടെ പ്രചരണ തന്ത്രം. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഈ ഏജന്‍സി ശ്രമിച്ചിരുന്നു. നൂറ് കണക്കിന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നേരത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ വേണ്ടി വിവരങ്ങള്‍ ശേഖരിച്ചിരുന്നത് ഈ ഏജന്‍സിയാണ്. ഇതിനായി ചില സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളെയും ഇവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ഒട്ടുമിക്ക താരങ്ങള്‍ എതിര്‍ത്തു കൊണ്ട് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അവസാന അടവായി താരത്തെ കള്ളക്കേസില്‍ കുടുക്കിയെന്ന വിധത്തില്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നത്.

Top