ദിലീപിന്റെ അറസ്റ്റ് അമ്മയ്ക്കേറ്റ കരണത്തടി…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് താരസംഘടനയായ ‘അമ്മ’യ്ക്കേറ്റ കരണത്തടിയായിമാറിയിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിലും പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണയ്ക്കുകയും മാദ്ധ്യമപ്രവര്‍ത്തരെ അവഹേളിക്കുകയും ചെയ്ത അമ്മയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.അമ്മ ഭാരവാഹികളും എം.എല്‍.എമാരുമായ മുകേഷിന്റെയും കെ.ബി. ഗണേഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായി രീതിയില്‍ പ്രതികരിച്ചത്.

അതേസമയം പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലാചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഒന്നര കോടി രൂപയുടെ ക്വട്ടേഷനായിരുന്നു ഇത് എന്നാണ് ലഭിക്കുന്ന സൂചന. പള്‍സര്‍ സുനിയുടെ മൊഴികളും ഇതിനെ സാധൂകാരിക്കുന്നതാണ്.ചോദ്യം ചെയ്യലിന്‍റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പുറമേ ർഷയേയും പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. പോലിസ് ക്ലബിൽ ഇപ്പോഴും നാദിർഷ യെ ചോദ്യം ചെയ്യുകയാണ്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം രാത്രിയോടെയാണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ.ദിലിപിനൊപ്പം നാദിർഷാ യേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്ററ്റെന്ന് പോലീസ് പറഞ്ഞു. മുമ്പും ദിലീപിനേയും നാദിർഷയേയും ഒന്നിച്ചാണ് പോലിസ് ചോദ്യം ചെയ്തത്. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷ യെ വിളിച്ചതായും കണ്ടെത്തിയിരുന്നു. ദിലിപിനൊപ്പം നാദിർഷക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

Top