ദിലീപിനെ ബന്ധിക്കാന്‍ തെളിവില്ല; മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി!..അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി . അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. അപ്പോള്‍ മുതല്‍ ഇയാള്‍ ഒളിവിലാണ്.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ബന്ധിക്കാന്‍ പൊലീസിന് തെളിവില്ല. തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം നടത്തുന്നുവെന്നും അപ്പുണ്ണി ജാമ്യാപേക്ഷയില്‍ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അപ്പുണ്ണി ഇങ്ങനെ പറയുന്നത്. തനിക്ക് കേസുമായോ ഗൂഢാലോചനയുമായോ ബന്ധമില്ലെന്നും കസ്റ്റഡിയിലെടുത്താല്‍ മൂന്നാംമുറ പ്രയോഗിക്കുമോ എന്ന ഭയമുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിന്റെ ഇടയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അപ്പുണ്ണി കോടതിയെ സമീപിയ്ക്കുന്നത്. കേസില്‍ ദിലീപിനൊപ്പം അപ്പുണ്ണി, നാദിര്‍ഷ എന്നിവരെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. അപ്പുണ്ണി എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് വീട്ടുകാരും പോലീസിനെ അറിയിച്ചിരിക്കുന്നത്. ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിന് പിന്നാലെ അപ്പുണ്ണിയെ കൂടി വിളിച്ചുവരുത്തി ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഒളിവില്‍ പോയ അപ്പുണ്ണി പോലീസിന്റെ ഈ നീക്കം പൊളിക്കുകയായിരുന്നു.APPUNNI -NADHIRSHA നടിയെ ആക്രമിക്കാന്‍ ദിലീപ് ഗുഢാലോചന നടത്തിയതിന്റെ വിശദാംശങ്ങള്‍ അപ്പുണ്ണിയില്‍ നിന്നും ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി അപ്പുണ്ണി നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാള്‍ അപ്രത്യക്ഷനായത്.

അതേസമയം അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഇതിനിടെ ദിലീപിനെതിരെ ജാമ്യം തടയാന്‍ തക്ക ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എ.വി ജോര്‍ജ് പറഞ്ഞു. കുറ്റപത്രം അന്വേഷണം തീരുന്ന മുറയ്ക്ക് സമര്‍പ്പിക്കും.ദിലീപിന്റെ മാനേജര്‍ എന്നാണ് സിനിമാരംഗം അപ്പുണ്ണിയെ വിശേഷിപ്പിക്കുന്നത്. കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശിയായ സുനില്‍രാജ് എന്ന അപ്പുണി ദിലീപിന്റെ ഡ്രൈവറായെത്തുന്നത് ആറ് വര്‍ഷം മുന്‍പാണ്. ലൊക്കേഷനുകളില്‍ ഡ്രൈവറായിരുന്ന സഹോദരനാണ് അപ്പുണിയെ സിനിമാ മേഖലയില്‍ എത്തിച്ചത്. ഡ്രൈവര്‍ കുപ്പായത്തില്‍ നിന്ന് ദിലീപിന്റെ വിശ്വസ്തനായ മാനേജറുടെ റോളിലേക്ക് വളരെപ്പെട്ടന്ന് അപ്പുണി മാറുകയും ചെയ്തു.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി അപ്പുണി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അവര്‍ തമ്മിലുള്ള സംഭാഷണവും കേരളം കേട്ടതാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് അന്വേഷണസംഘം അപ്പുണിക്കായി വലവിരിച്ചിരിക്കുന്നതും. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ അപ്പുണി ഒളിവിലാണ്.ദിലീപിനേയും അപ്പുണ്ണിയേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. എന്നാല്‍ അപ്പോഴേക്കും അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുണ്ണി സുനിയോട് കയര്‍ത്തു സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. നിരപരാധിയാണെങ്കില്‍ അപ്പുണ്ണി എന്തിന് ഒളിവില്‍ പോയി എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top