അപ്പുണ്ണിയെ പുറത്ത് നിർത്തി ചമയത്തെ തടയാൻ പോലീസ് !പോലീസിന്റെ വാദങ്ങള്‍ ദിലീപിനെ വെട്ടിലാക്കും…ജാമ്യാപേക്ഷ തള്ളപ്പെടാൻ സാധ്യത

കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ദിലീപ് ജാമ്യം നേടാതിരിക്കാനുള്ള നീക്കങ്ങളാകും പ്രോസിക്യൂഷന്‍ നടത്തുക. ആദ്യം ജാമ്യാപേക്ഷയെ എതിര്‍ത്ത സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പിടിയിലായിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയണ് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആദ്യ ജാമ്യാപേക്ഷ തള്ളിയത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഇനി ദിലീപിനെ തടവില്‍ പാര്‍പ്പിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്‍ ഈ നീക്കത്തെ എതിര്‍ക്കും. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ളീൻ ചിറ്റ് നല്‍കിയിട്ടില്ലെന്ന വാദമായിരിക്കും പ്രോസിക്യൂഷന്‍ അവതരിപ്പിക്കുക. അപ്പുണ്ണിക്ക് ക്ളീൻ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ് ഇന്ന് വ്യക്തമാക്കിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാത്തതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകന്റെ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top