അഞ്ച് കോടിയുടെ ക്വട്ടേഷന്‍ ആയിരുന്നു; പണമൊന്നും ലഭിച്ചില്ല,സര്‍ക്കാരില്‍ സ്വാധീനം ഉള്ളതിനാല്‍ അവര്‍ രക്ഷപ്പെടും .തള്ളിപ്പഞ്ഞത് പൊറുക്കാനാവില്ലെന്നും സുനി

കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി കാക്കനാട് ജയിലിലെ സഹതടവുകാരോടും സന്ദര്‍ശകരോടും തുറന്നു പറയുന്നതായി വെളിപ്പെടുത്തല്‍. 14 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ എറണാകുളം സ്വദേശിയാണ് ജയിലിലെ സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ദിലീപിന് പങ്കുണ്ടെന്ന കാര്യം സുനി സംശയരഹിതമായി തന്നെ പറയുന്നുവെന്നാണ് ഈ തടവുകാരന്‍ പറയുന്നു. ആദ്യഘട്ടത്തില്‍ പൊലീസിനോടൊ മറ്റ് തടവുകാരോടോ അധികം സംസാരിക്കാതിരുന്ന സുനി ഇപ്പോള്‍ ആരു ചോദിച്ചാലും കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. കാക്കനാട് ജയിലിലെ സി ബ്ലോക്കിലെ ഒന്നാം നമ്പർ സെല്ലില്‍ കഴിയുന്ന സുനി, നടിയെ ആക്രമിച്ചത് ദിലീപിന്റെ അറിവോടെയുള്ള ക്വട്ടേഷനായിരുന്നുവെന്നാണ് ഏവരോടും തുറന്നുപറയുന്നത്. എന്നാല്‍ പിടിക്കപ്പെട്ടപ്പോള്‍ തന്നെ തള്ളിപ്പറയുന്നത് പൊറുക്കാനാവില്ല. അവര്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ഉള്ളതിനാല്‍ താന്‍ മാത്രം കേസില്‍പെടുമെന്നും ക്വട്ടേഷന്‍ തന്നവര്‍ രക്ഷപ്പെടുമെന്നും സുനി സഹതടവകാരോട് വെളിപ്പെടുത്തുന്നുവെന്നും പുറത്തിറങ്ങിയ എറണാകുളത്തുകാരന്‍ പറയുഞ്ഞു.
സി ബ്ലോക്കില്‍ ഒന്നാമത്തെ സെല്ലില്‍ സുനിയും നിയമ വിദ്യാര്‍ത്ഥി വിപിന്‍ ലാലുമാണ് ഉള്ളത്. എല്ലാ സെല്ലുകളിലും മൂന്ന് പേരെവരെ പാര്‍പ്പിക്കാവുന്നതാണ്. രണ്ടാമത്തെ സെല്ലിലാണ് ജിഷ കേസിലെ പ്രതി അമിറൂള്‍ ഇസ്ലാമും ഐസിസ്് വാട്സ് ആപ്പ ഗ്രൂപ്പിന്റെ അഡ്മിനായ പ്രതിയേയും പാര്‍പ്പിച്ചിരിക്കുന്നത്. മുന്നാമത്തെ സെല്ലില്‍ അസിയും ഹൈടെക് മോഷ്ടാവ് അനീഷുമാണ്. നാലും അഞ്ചും സെല്ലുകളില്‍ ചെറിയ കാലത്തേക്ക് റിമാന്റില്‍ കഴിയുന്ന പ്രതികളാണ്. ഇവരിലൊരാളാണ് വിവരങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ ക്യാമറയില്‍ പറയാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇതിന് തയ്യാറായില്ല.suni

പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മുന്‍ തടവുകാരന്റെ വെളിപ്പെടുത്തല്‍ ചുവടെ:
ആക്രമിക്കപ്പെട്ട നടിയുമായി എന്തോ ഡീല്‍ ദിലീപിനും നാദിര്‍ഷയ്ക്കും മഞ്ജു വാര്യാര്‍ക്കുമുണ്ടായിരുന്നു. സ്ഥലമാണോ പണമായാണോ എന്ന് അറിയില്ല. എന്തായാലും 22 കോടി രൂപ പണമായോ, വസ്തുവായോ നടിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് ദിലീപും നാദിര്‍ഷയും മറ്റാരുടേയോ പേരില്‍ രജിസ്റ്റര്‍ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മഞ്ജുവാര്യര്‍ക്ക് വെറുതെ കൊടുത്താലും നിങ്ങള്‍ക്ക് തരില്ലെന്ന നിലപാടാണ് ആക്രമിക്കപ്പെട്ട നടി സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് തന്റെ പെണ്‍ സുഹൃത്ത് വഴി ക്വട്ടേഷന്‍ ലഭിക്കുന്നതെന്നാണ് സുനില്‍ കുമാര്‍ സി ബ്ലോക്കിലെ മറ്റ് സഹതടവുകാരോട് പറഞ്ഞതെന്നാണ് ഇയാള്‍ പറഞ്ഞത് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തതായി പത്രം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.dileep3
അഞ്ച് കോടി രൂപ തരാമെന്ന് പറഞ്ഞാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. പിടിക്കപ്പെട്ടപ്പോള്‍ ഏഴ് കോടി ആവശ്യപ്പെട്ടു. എന്നാല്‍ പണമൊന്നും തന്നിട്ടില്ല. ദിലീപും നാദിര്‍ഷയും തമ്മില്‍ വളരെ വര്‍ഷക്കാലത്തെ ബന്ധമുണ്ട്. ഇത് സിനിമ സെറ്റുകളില്‍ വെച്ചുള്ള ബന്ധം മാത്രമാണ്. സമാനമായ വിവരങ്ങളാണ് സുനിയുടെ സെല്ലില്‍ കഴിഞ്ഞ വിപിന്‍ ലാലിലനോടും ജിന്‍സനോടും വിഷ്ണുവിനോടും പറഞ്ഞതെന്നാണ് വിവരങ്ങള്‍ കൈമാറിയ മുന്‍ തടവുകാരന്‍ മറുനാടന്‍ മലയാളിയോട് വ്യക്തമാക്കിയത്. വിപിന്‍ലാലിന് ആകും ഏറ്റവുമധികം വിവരങ്ങള്‍ അറിയുക. എല്ലാം എവിടെവേണമെങ്കിലും തുറന്നുപറയാന്‍ സുനി ഇപ്പോള്‍ തയ്യാറാണ്. താന്‍ മാത്രം ജീവിതം കളയേണ്ട കാര്യമില്ലെന്ന നിലപാടാണ് സുനിക്കുള്ളത്.കടവന്ത്രയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉള്ള പള്‍സര്‍ സുനിയുടെ പെണ്‍സുഹൃത്തിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ പെണ്‍ സുഹൃത്ത് വഴിയാണോ ക്വട്ടേഷന്‍ വന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ പെണ്‍സുഹൃത്തും കാവ്യാമാധവനും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായും പൊലീസിന് വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള സംസാരത്തില്‍ സ്ഥിരീകരിക്കാന്‍ അവര്‍ തയ്യാറായില്ല.കാവ്യമാധവന്റെ സ്വകാര്യ നമ്പ റില്‍ നിന്ന് ആക്രണം നടക്കുന്നതിന്റെ തൊട്ടുമുമ്ബുള്ള ദിവസം വരെ ഈ പെണ്‍സുഹൃത്തുമായി 9 കോളുകള്‍ വിളിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ആക്രമണം നടക്കുന്നതിന്റെ അവസാനമാസം 42 കോളുകള്‍ ഇവര്‍ തമ്മില്‍ വിളിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട് എന്ന് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പത്രം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം അന്വേഷണം നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മലയാള സിനിമയിലെ പ്രമുഖ നടി ഈ വില്ലയിലാണ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന സ്ത്രീയെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്. മാഡത്തെക്കുറിച്ച്‌ വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.vehicle-pulser

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനിയെ കീഴടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം താന്‍ ദിലീപിനോട് പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് സുനിയുടെ സുഹൃത്തുക്കള്‍ തന്നെ കാണാന്‍ വന്നതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മനോജ് രാജേഷ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സുനിയ്ക്ക് കീഴടങ്ങാന്‍ സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാമെന്ന് താന്‍ അവരെ അറിയിച്ചു. മാഡത്തിനോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ പറഞ്ഞതായും ഫെനി പറഞ്ഞിരുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫെനിയെയും പൊലീസ് ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരങ്ങളുണ്ട്. മാത്രമല്ല, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.

അതേസമയം കൊച്ചിയിൽ നടി . ആക്രമിക്കപ്പെട്ടതിനു മുമ്പുള്ള ദിവസം ഒന്നാം പ്രതി സുനില്‍ കുമാറിന്, നടന്‍ ദിലീപിന്റെ രണ്ടാമത്തെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര ശാലയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിനു പൊലീസിന് തെളിവ് ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ ലക്ഷ്യയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൂടുതല്‍ തെളിവുകള്‍ പിടിച്ചെടുത്തായും സൂചനയുണ്ട്. പണം വാങ്ങാനായി വന്ന ദിവസം ഒരു തവണ വന്നു മടങ്ങിയ സുനില്‍ കുമാര്‍ വീണ്ടും എത്തിയാണ് ലക്ഷ്യയില്‍ നിന്നും പണം കൈപ്പറ്റിയത്. അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ സുഹൃത്തുക്കൾ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ ‘മാഡ’ത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുക. സോളാർ കേസിലെ പ്രതി സരിതാ എസ്. നായർക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. കേസിൽ ഫെനിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചന.

Top