ദിലീപ് കുടുങ്ങി !..അറസ്റ്റ് തടയാന്‍ കടുത്ത സമ്മര്‍ദ്ദം അന്വേഷണം നടനിലേക്കും ബന്ധുക്കളിലേക്കും.ഇനി ചോദ്യം ചെയ്ത ശേഷം ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യും

കൊച്ചി: ദിലീപിനെയും നാദിർഷായെയും നടി കാവ്യാമാധവന്റെ അമ്മയെയും ആലുവാ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചിരിക്കുന്നു .നടിയെ ആക്രമിച്ച കേസിൽ ഇവർക്ക് എതിരെ നിർണായക തെളിവുകൾ കിട്ടി എന്നും സൂചന .നടിയെ ആക്രമിച്ചതിന് മുമ്പ് ദിലീപിനെ പള്‍സര്‍ സുനി വിളിച്ചിരുന്നുവെന്നതിന് പൊലീസിന് നിര്‍ണ്ണായക തെളിവ് കിട്ടി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് സുനി നിരന്തം വിളിച്ചിരുന്ന നാല് നമ്പറില്‍ ഒന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേതായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്ബരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. പള്‍സര്‍ സുനി വിളിച്ചിരുന്നത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ അടുപ്പക്കാരുടെ നമ്പ രുകളിലേക്കാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പള്‍സര്‍ സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്ബരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 26 ഫോണ്‍ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് നാലു നമ്ബറുകള്‍ കണ്ടെത്തിയത്. ഈ നമ്ബറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം.

ജയിലില്‍ വച്ച്‌ പള്‍സര്‍ സുനി ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. നാദിര്‍ഷ പള്‍സറിന്റെ ഡോകോമോ നമ്ബറിലേക്കും വിളിച്ചു. പള്‍സര്‍ ജയിലില്‍ കിടന്നപ്പോഴാണ് നാദിര്‍ഷ വിളിച്ചത്. പള്‍സര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ഫാന്‍സി നമ്ബരുകളില്‍ ഒന്ന് നാദിര്‍ഷയുടേതെന്നും വ്യക്തമായിട്ടുണ്ട്. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്ബ് വരെയുള്ള കോളുകളാണ് പരിശോധിച്ചത്.പൊലീസ് കണ്ടെത്തിയ നാലു നമ്പ രുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നല്‍കിയിരിക്കുന്നത്. അതിനാല്‍ ഈ നമ്പ രുകള്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്ബ് വരെ നടന്ന ഫോണ്‍ വിളികളാണ് അന്വേഷണ സംഘം ശേഖരിച്ചത്. സുനി കാക്കനാട് ജയിലില്‍ വെച്ച്‌ കാക്കനാട് ജയിലില്‍ നിന്ന് ഒരു ഡോകോമോ നമ്ബര്‍ ഉപയോഗിച്ച്‌ നാദിര്‍ഷാ, ദിലീപ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില ഫാന്‍സി നമ്ബറുകളില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നു. ഇതിലൊന്ന് നാദിര്‍ഷായുടെ നമ്ബറാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.actress-blurr5

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെ കുറിച്ചും കത്തിനെക്കുറിച്ചും പള്‍സര്‍ സുനിയെക്കുറിച്ചും ഇരുവരും നല്‍കിയത് വ്യത്യസ്ത മൊഴികളായതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ഇരുവരെയും ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് 12 മണിക്കൂറിലേറെ നീണ്ടത് വിവാദമായിരുന്നു. ഇനി ചോദ്യം ചെയ്ത ശേഷം ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യും എന്നും മറുനാടൻ കോം റിപ്പോർട്ട് ചെയ്യുന്നു.

പള്‍സര്‍ സുനിയുടെ ഫോണ്‍ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താന്‍ പറഞ്ഞതെന്നാണ് നാദിര്‍ഷ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളായതിനാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം തന്റെ ലൊക്കേഷനുകളിലൊന്നും പള്‍സര്‍ സുനി എത്തിയിട്ടില്ലെന്നും അയാളെ അറിയില്ലെന്നുമുള്ള നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് പറയുന്ന കാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇവിടെയാണ് പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ കിട്ടയതും ദിലീപിനും നാദിഷയ്ക്കും വിനയായതും.
പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പൂര്‍ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമായിരുന്നു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ്.dileep-nadirsha-HERALD N പ്രതികളെ പെട്ടെന്ന് കണ്ടെത്താന്‍ ശ്രമിക്കും. അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. അറസ്റ്റ് സംബന്ധിച്ച്‌ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. അന്വേഷണത്തെ കുറിച്ച്‌ നല്ല ബോധമുള്ള ആള്‍ക്കാരാണ് സംഘത്തിലുള്ളത്. വേണ്ടത് വേണ്ട സമയത്ത് ചെയ്യാന്‍ അവര്‍ക്കറിയാം. അന്വേഷണ സംഘത്തെ യാതൊരും തരത്തിലും താന്‍ സമ്മര്‍ദ്ദത്തിലാക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.ഗൂഢാലോചന അന്വേഷിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഭാഗമാണ്. അതിനാല്‍ അന്വേഷണത്തിന് എത്രസമയം എടുക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഗൂഡാലോചനയിൽ ചിലരെ പ്രതിപട്ടികയിൽ ചേർത്ത് എന്ന് സൂചന .അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യത .നടന്‍ ദിലീപ്, നാദിര്‍ഷ, നടി കാവ്യാ മാധവന്റെ അമ്മ എന്നിവരോട് ഇന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നിര്‍ദേശം. ഉച്ചകഴിഞ്ഞു മൂന്നിനാണ് ഇവര്‍ ഹാജരാവേണ്ടത്.വക്കീലിനെ കൂട്ടാതെ ഇവിടെയെത്താനാണ് പൊലീസിന്റെ നിര്‍ദേശം. പൊലീസിന്റെ ഇപ്പോഴത്തെ ഇടപെടല്‍ നിര്‍ണായകമാണെന്നിരിക്കെ കേസില്‍ പുതിയ അറസ്റ്റുണ്ടായേക്കും.കഴിഞ്ഞദിവസം, നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെയും അമ്മയുടേയും ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര ശാലയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഒന്നാം പ്രതി സുനില്‍ കുമാറിന്, ലക്ഷ്യയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിനു പൊലീസിന് തെളിവ് ലഭിച്ചിരുന്നു. സുനില്‍കുമാര്‍ കൈമാറിയ മെമ്മറി കാര്‍ഡിനു വേണ്ടിയായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. മൂന്നു മെമ്മറി കാര്‍ഡുകളില്‍ ഒന്നാണ് കാവ്യയുടെ അമ്മയ്ക്കു കൈമാറിയതെന്നു സുനില്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴയില്‍ വച്ചാണ് ഇവ കോപ്പി ചെയ്തത്. ബാക്കി രണ്ടെണ്ണത്തില്‍ ഒന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.

Top